SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തേഞ്ഞിപ്പലം: CBCSS-2020 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷന്‍ ബിരുദവിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി പരീക്ഷാ പരിശീലനം മെയ് രണ്ട് മുതല്‍ നാലിന് രാത്രി 11 മണി വരെ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാകും. വിദ്യാര്‍ഥികള്‍ക്ക് ഏതു സമയത്തും എത്രതവണ വേണമെങ്കിലും വെബ്സൈറ്റില്‍ കയറി പരീക്ഷാ പരിശീലനം നേടാം. യഥാര്‍ഥ പരീക്ഷ മെയ് അഞ്ചിന് തുടങ്ങും. ഓണ്‍ലൈന്‍ പരീക്ഷയുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ക്ക് വിളിക്കേണ്ട ഫോണ്‍ നമ്പറുകള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
സോഷ്യല്‍ സര്‍വീസ് സര്‍ട്ടിഫിക്കറ്റ്
2020 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷന്‍ സി.ബി.സി.എസ്.എസ്. ബിരുദ വിദ്യാര്‍ഥികള്‍ക്ക് കോഴ്സ് പൂര്‍ത്തീകരണത്തിന്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം (സി.യു.എസ്.എസ്.പി.) സര്‍ട്ടിഫിക്കറ്റ് മെയ് 10 വരെ സ്റ്റുഡന്റ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാം.
ആറ് ദിവസത്തെ സാമൂഹിക സേവനം പഞ്ചായത്ത്/ കോര്‍പ്പറേഷന്‍/ മുനിസിപ്പാലിറ്റി/ ആശുപത്രി/വൃദ്ധസദനം/ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്റര്‍ എന്നിവയിലേതിലെങ്കിലും സേവനം നിര്‍വഹിച്ചതിന്റെ സര്‍ട്ടിഫിക്കറ്റാണ് അതത് സ്ഥാപനാധികാരികളുടെ ഒപ്പോടുകൂടി നല്‍കേണ്ടത്. ഫോണ്‍: 0494 2400 288, 407356