SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരൂർ: മലയാള സർവകലാശാലയിലെ പിജി കോഴ്സുകളിലെ പ്രവേശനത്തിന് മേയ് 31വരെ അപേക്ഷ സമർപ്പിക്കാം. ഭാഷാശാസ്ത്രം, മലയാളം (സാഹിത്യ പഠനം, സാഹിത്യ രചന, സംസ്കാര പൈതൃക പഠനം), ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻസ്, വികസന പഠനവും തദ്ദേശ വികസനവും, ചരിത്ര പഠനം, സോഷ്യോളജി, ചലച്ചിത്ര പഠനം, താരതമ്യ സാഹിത്യ വിവർത്തന പഠനം, പരിസ്ഥിതി പഠനം എന്നീ എംഎ പ്രോഗ്രാമുകളിലേക്കും എം.എസ്.സി. പരിസ്ഥിതി പഠന പ്രോഗ്രാമിലേക്കുമാണ് പ്രവേശനം. ഏതെങ്കിലും ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷ നൽകാം. എംഎസ്.സി പരിസ്ഥിതി പഠനത്തിന് പ്ലസ് ടു സയൻസ് പഠിച്ച് ബിരുദം നേടിയവർക്കാണ് അവസരം. പ്രവേശന
പരീക്ഷ മലയാള സർവകലാശാലയിലും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലും നടക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും http://malayalamuniversity.edu.in സന്ദർശിക്കുക.