പ്രധാന വാർത്തകൾ
വിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരംആയൂർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി പ്രവേശനം: ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുപരീക്ഷകൾ ഇന്ന് അവസാനിക്കുന്നു: സ്കൂളുകൾ നാളെ അടയ്ക്കുംപേരാമ്പ്രയിൽ 61 സ്കൂൾ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചുകേരള സർവകലാശാല സെനറ്റ് ഹാളിൽ എസ്എഫ്ഐ -കെഎസ്‌യു സംഘർഷം: സെനറ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കിഅസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ യോഗ ഇൻസ്ട്രക്ടർ കോഴ്‌സ്സംസ്ഥാനത്ത് 4പുതിയ ഗവ.ഐടിഐകൾക്ക് മന്ത്രിസഭയുടെ അനുമതി: ഇതിൽ 60തസ്തികകളും

കണ്ണൂർ സർവകലാശല പ്രവേശന യോഗ്യതയിൽ ഇളവ്, അധ്യാപക നിയമനം, ടൈം ടേബിൾ

Apr 17, 2023 at 11:29 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കണ്ണൂർ: 2023-24 അധ്യയന വർഷം മുതൽ കണ്ണൂർ സർവകലാശാലയിലെ എല്ലാ പ്രോഗ്രാമുകളുടെ പ്രവേശനത്തിനും, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക്, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന യോഗ്യതയിൽ അനുവദിക്കുന്ന അതേ ഇളവുകൾക്ക് അർഹതയുണ്ടായിരിക്കുന്നതാണ്. ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ച സർവകലാശാല പഠന വകുപ്പിലെ/സെന്ററുകളിലെ പ്രവേശനത്തിന് കൂടി പ്രസ്തുത തീരുമാനം ബാധകമായിരിക്കും.

അധ്യാപക നിയമനം അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠന വകുപ്പുകളിലും സെൻ്ററുകളിലും 2 വർഷ കാലാവധി വ്യവസ്ഥയിൽ അസിസ്റ്റൻ്റ് പ്രൊഫസർ, കോഴ്സ് ഡയറക്ടർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർക്ക് ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"

പുനർമൂല്യ നിർണ്ണയഫലം
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം എസ് സി കൗൺസിലിങ് സൈക്കോളജി ,ഒക്ടോബർ 2021 പരീക്ഷയുടെ പുനർമൂല്യ നിർണ്ണയ ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്

ടൈംടേബിൾ
മെയ് 17 മുതൽ ആരംഭിക്കുന്ന മൂന്നാം വർഷ ബിരുദം, (വിദൂര വിദ്യാഭ്യാസം ) മാർച്ച് 2023 പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

\"\"

Follow us on

Related News