SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3
തിരുവനന്തപുരം: കേരളത്തിലെ മെഡിക്കൽ,എൻജിനീയറിങ് പ്രവേശനത്തിനുള്ള അപേക്ഷകരുടെ എണ്ണത്തിൽ വർധന. ഈ വർഷം ഫീസ് അടച്ച് അപേക്ഷിച്ചത് 1.78 ലക്ഷം വിദ്യാർഥികളാണ്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ്. മുൻ വർഷം മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകളിലേക്ക് 1.67 ലക്ഷം പേരാണ് അപേക്ഷിച്ചിരുന്നത്. ഈ വർഷം എൻജിനീയറിങ്ങിനു മാത്രം 95,000 പേർ അപേക്ഷ നൽകിയിട്ടുണ്ട്. കഴിഞ്ഞ തവണ 93,000 അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഇത്തവണ മെഡിക്കൽ കോഴ്സുകളിലേക്ക് 1.27 ലക്ഷം പേർ അപേക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെക്കാൾ 2000 അപേക്ഷകർ കൂടുതൽ. എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ ആദ്യ പേപ്പർ എഴുതുന്നവരെയാണ് ബിഫാം പ്രവേശനത്തിന് പരിഗണിക്കുക. ഫാർമസിക്ക് അപേക്ഷിച്ചവരുടെ മാത്രം കണക്ക് എടുത്താൽ 1.22 ലക്ഷം വരും. അധിക കോഴ്സുകൾ ചേർക്കാൻ വിദ്യാർഥികൾക്ക് കൂടുതൽ സമയം നൽകിയതിനാൽ അന്തിമ കണക്കുകളിൽ ഇനിയും വ്യത്യാസം വന്നേക്കും. അനുബന്ധ രേഖകൾ അപ് ലോഡ് ചെയ്യാൻ വിദ്യാർഥികൾക്ക് ഈ മാസം 20 വരെ സമയം നൽകിയിട്ടുണ്ട്.