പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

കേരളത്തിൽ മെഡിക്കൽ,എൻജിനീയറിങ് പ്രവേശനം: അപേക്ഷകരുടെ എണ്ണത്തിൽ വർധന

Apr 12, 2023 at 9:05 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3

തിരുവനന്തപുരം: കേരളത്തിലെ മെഡിക്കൽ,എൻജിനീയറിങ് പ്രവേശനത്തിനുള്ള അപേക്ഷകരുടെ എണ്ണത്തിൽ വർധന. ഈ വർഷം ഫീസ് അടച്ച് അപേക്ഷിച്ചത് 1.78 ലക്ഷം വിദ്യാർഥികളാണ്. ഇത്  കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ്. മുൻ വർഷം മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകളിലേക്ക് 1.67 ലക്ഷം പേരാണ് അപേക്ഷിച്ചിരുന്നത്. ഈ വർഷം എൻജിനീയറിങ്ങിനു മാത്രം 95,000 പേർ അപേക്ഷ നൽകിയിട്ടുണ്ട്. കഴിഞ്ഞ തവണ 93,000 അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഇത്തവണ മെഡിക്കൽ കോഴ്സുകളിലേക്ക് 1.27 ലക്ഷം പേർ അപേക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെക്കാൾ 2000 അപേക്ഷകർ കൂടുതൽ. എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ ആദ്യ പേപ്പർ എഴുതുന്നവരെയാണ് ബിഫാം പ്രവേശനത്തിന് പരിഗണിക്കുക. ഫാർമസിക്ക് അപേക്ഷിച്ചവരുടെ മാത്രം കണക്ക് എടുത്താൽ 1.22 ലക്ഷം വരും. അധിക കോഴ്സുകൾ ചേർക്കാൻ വിദ്യാർഥികൾക്ക് കൂടുതൽ സമയം നൽകിയതിനാൽ അന്തിമ കണക്കുകളിൽ ഇനിയും വ്യത്യാസം വന്നേക്കും. അനുബന്ധ രേഖകൾ അപ് ലോഡ് ചെയ്യാൻ വിദ്യാർഥികൾക്ക് ഈ മാസം 20 വരെ സമയം നൽകിയിട്ടുണ്ട്.

\"\"

Follow us on

Related News