ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ആസ്എ ഫോറിൻ ലാംഗ്വേജ് ടോഫിൾ പരീക്ഷ ഒരു മണിക്കൂറാക്കി കുറച്ചു

Apr 12, 2023 at 7:44 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3

ന്യൂഡൽഹി: ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ആസ് എ ഫോറിൻ ലാംഗ്വേജ് ടോഫിൾ പരീക്ഷയുടെ ദൈർഘ്യം ഒരു മണിക്കൂറാക്കി കുറച്ചു.നേരത്തെ മൂന്നു മണിക്കൂറായിരുന്ന പരീക്ഷ രണ്ടു മണിക്കൂറാക്കി കുറച്ചിരുന്നു. ഇതാണ് വീണ്ടും കുറച്ച് ഒരു മണിക്കൂറാക്കിയത്.പരീക്ഷയുടെ ഘടനയിലും സമഗ്രമാറ്റം വരുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് മാതൃഭാഷയല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ളവരുടെ ഭാഷാപ്രാവീണ്യം പരിശോധിക്കാനായി നടത്തുന്നതാണ് ഈ പരീക്ഷ. പരീക്ഷയുടെ ഭാഗമായിരുന്ന സ്വതന്ത്ര എഴുത്ത് വിഭാഗം ഒഴിവാക്കി പകരം \’റൈറ്റിങ് ഫോർ ആൻ അക്കാദമിക് ഡിസ്കഷൻ\’ എന്ന ടാസ്ക് ഉൾപ്പെടുത്തി.സ്കോർ ഇല്ലാത്ത എല്ലാ പരീക്ഷാചോദ്യങ്ങളും ഒഴിവാക്കി റീഡിങ് ടാസ്ക്കും ചുരുക്കി. പരീക്ഷ പൂർത്തിയാക്കുന്നവർക്ക് സ്കോർ പുറത്തുവിടുന്ന തീയതി ഉടൻ അറിയാനാകും. ടോഫിളിനുള്ള രജിസ്ട്രേഷൻപ്രക്രിയയും ലളിതമാക്കി. പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്നവർക്ക് അക്കൗണ്ട് സൃഷ്ടിച്ച് ടോഫിൾ ഐ.ബി.ടി തീയതി നേരിട്ട് എടുക്കാനാകും. മാറ്റങ്ങളോടുകൂടിയ പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ജൂലായിൽ ആരംഭിക്കും. ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മാറ്റങ്ങൾ നിലവിൽവരുന്നതിനുമുമ്പോ ശേഷമോ പരീക്ഷ എഴുതാനുള്ള അവസരമുണ്ട്. അതിനായി പരീക്ഷാതീയതി സൗജന്യമായി റീഷെഡ്യൂൾ ചെയ്യാനാകും. ഏപ്രിൽ 30 വരെയാണ് സൗജന്യ റീഷെഡ്യൂളുകൾ നടത്താനാവുക. പുതുക്കിയ പരീക്ഷാമാതൃക അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രാക്ടിസ് ചോദ്യപേപ്പറുകൾ http://ets.org/toefl/test-takers/ibt.html  ലഭ്യമാണ്.

\"\"

Follow us on

Related News