SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3
തിരുവനന്തപുരം:അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനായി മെയ് 7ന് നടക്കുന്ന നാഷണൽ എൻട്രൻസ് എലിജിബിലിറ്റി ടെസ്റ്റ് ( NEET-UG 2023)നായി രജിസ്റ്റർ ചെയ്തത് 20ലക്ഷത്തിൽ അധികം വിദ്യാർത്ഥികൾ. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ പ്രവേശന പരീക്ഷയ്ക്കായുള്ള രജിസ്ട്രേഷൻ നടപടികൾ ഇന്നലെയാണ് അവസാനിച്ചത്. കഴിഞ്ഞ വർഷം നീറ്റ് യുജി പരീക്ഷയ്ക്കായി 18 ലക്ഷത്തിലധികം പേരാണ് രജിസ്റ്റർ ചെയ്തത്. ഈ വർഷം ഇത് 20 ലക്ഷമായി വർദ്ധിച്ചു.
പരീക്ഷയുടെ വിശദാംശങ്ങൾ
2023-24 അധ്യയന വർഷത്തേക്കുള്ള നീറ്റ് പരീക്ഷ മെയ് 7ന് നടത്തും. ഉച്ചയ്ക്ക് 2 മുതൽ 5.20 വരെ ഒറ്റ ഷിഫ്റ്റിലായിരിക്കും പരീക്ഷ നടത്തുക. ആകെ 720 മാർക്കിനാണ് പരീക്ഷ നടത്തുകയെന്നാണ് വിവരം. ഓരോ ചോദ്യത്തിനും നാല് മാർക്ക് ഉണ്ടായിരിക്കും, തെറ്റായ ഉത്തരത്തിന് ഒരു മാർക്ക് പിഴ ഈടാക്കും. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നിവയിൽ നിന്ന് ചോദ്യങ്ങളുണ്ടാകും. ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു ഭാഷകളിലാണ് പരീക്ഷ നടക്കുക.