SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റിസ് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്താകെ 5000 ഒഴിവുകളുണ്ട്. ഇതിൽ 136ഒഴിവുകൾ കേരളത്തിലാണ്. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് വിവിധ ബ്രാഞ്ചുകളിലും ഓഫീസുകളിലുമായി ഒരു വർഷം പരിശീലനം നൽകും.
ജനറൽ വിഭാഗത്തിൽ 2159 ഒഴിവുകളും എസ്.സി. വിഭാഗത്തിൽ 763, എസ്.ടി. വിഭാഗത്തിൽ 416, ഒ.ബി.സി. വിഭാഗത്തിൽ -1162, ഇ.ഡബ്ല്യു.എസ്. വിഭാഗത്തിൽ 500, ഭിന്നശേഷി വിഭാഗത്തിൽ 200 എന്നിങ്ങനെ
യാണ് ഒഴിവുകൾ. കൊച്ചി റീജയണിനു കീഴിലെ എറണാകുളം,ഇടുക്കി, കണ്ണൂർ, കാസർകോട്, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, വയനാട് ജില്ലകളും തിരുവനന്തപുരം റീജിയണിനു കീഴിൽ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലുമാണ് ഒഴിവുകൾ. അപേക്ഷകന് മൂന്ന് ജില്ലകൾ വരെ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കാം.
അപേക്ഷകന്റെ സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. ഹൈസ്കൂൾ മുതൽ ബിരുദതലംവരെ ഈ ഭാഷ പഠിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 2023 മാർച്ച് 31ന് 20നും 28നും ഇടയിലായിരിക്കണം പ്രായം. സംവരണ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. ഗ്രാമ, നഗര പരിധികളുടെ അടിസ്ഥാനത്തിൽ 10,000 രൂപ മുതൽ 15,000 രൂപവരെ സ്റ്റൈപ്പൻഡ് ലഭിക്കും.
ജനറൽ വിഭാഗത്തിന് 800രൂപയും വനിതകൾക്കും എസ്.സി, എസ്.ടി. വിഭാഗക്കാർക്കും 600 രൂപയും, ഭിന്നശേഷിക്കാർക്ക് 400 രൂപയുമാണ് അപേക്ഷ ഫീസ്.
ഉദ്യോഗാർഥികൾക്ക്
http://apprenticeshipindia.gov.in
വഴി രജിസ്റ്റർ ചെയ്യാം. അവസാന തീയതി ഏപ്രിൽ 3ആണ്. കൂടുതൽ വിവരങ്ങൾക്ക് ബാങ്കിന്റെ http://centralbankofindia.co.in
വെബ്സൈറ്റ് സന്ദർശിക്കുക.
ഓൺലൈനായി ഒബ്ജക്ടീവ് മാതൃകയിൽ നടത്തുന്ന എഴുത്തപരിക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ ഇംഗ്ലീഷ്, റീസണിങ് ആപ്റ്റിറ്റ്യൂഡ്, കംപ്യൂട്ടർ നോളജ്, ബേസിക് റീട്ടെയിൽ ലയബിലിറ്റി പ്രോഡക്ട്സ്, ബേസിക് റീട്ടെയിൽ അസെറ്റ്പ്രോഡക്ട്സ്, ബേസിക് ഇൻവെസ്റ്റ്മെന്റ് പ്രോഡക്സ്, ബേസിക് ഇൻഷുറൻസ് പ്രോഡക്ട്സ് തുടങ്ങിയ വിഭാഗങ്ങളിലാണ് പരീക്ഷ.