പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

നാഷണൽ ആയുഷ് മിഷനിൽ വിവിധ ഒഴിവുകൾ

Mar 18, 2023 at 1:07 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം:നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കി വരുന്ന പ്രോജക്ടുകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്. മെഡിക്കൽ ഓഫീസർ (ശല്യതന്ത്രവിഭാഗം) (ഗവേഷണം), നഴ്‌സ് (ആയുർവേദം), ഫാർമസിസ്റ്റ് (ഹോമിയോപ്പതി) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ബി.എ.എം.എസ്, ശല്യതന്ത്ര പി.ജി, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ, ഒരു വർഷത്തെ ആയുർവേദ നഴ്‌സിങ് സർട്ടിഫിക്കറ്റ് (DAME), CCP/NCP/ തത്തുല്യം എന്നിവയാണ് യഥാക്രമം യോഗ്യതകൾ. മെഡിക്കൽ ഓഫീസറുടെ അഭിമുഖം മാർച്ച് 29 ന് 11 മണിക്കും നഴ്‌സ്, മാർച്ച് 30 ന് 11 മണിക്കും ഫാർമസിസ്റ്റിന്റേത് ഏപ്രിൽ 4 ന് 11 മണിക്കും നടക്കും. അഭിമുഖം നടക്കുന്ന സ്ഥലം: DPMSU (നാഷണൽ ആയുഷ് മിഷൻ), ആരോഗ്യഭവൻ ബിൽഡിങ്, അഞ്ചാം നില, തിരുവനന്തപുരം.

\"\"

മൂന്ന് തസ്തികകൾക്കും 40 വയസാണ് പ്രായപരിധി. ആദ്യ രണ്ട് തസ്തികകൾക്ക് മാർച്ച് 24 ഉം, മൂന്നാമത്തേതിന് മാർച്ച് 25 മാണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിങ്ങിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ നിശ്ചിത തീയതിക്കുള്ളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9072650494.

\"\"

Follow us on

Related News