SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പിജി പ്രവേശന പരീക്ഷയുടെ (NEET-PG) ഫലം പ്രസിദ്ധീകരിച്ചു. ഈ മാസം 5ന് നടന്ന പരീക്ഷയുടെ ഫലമാണ് നാഷനൽ
ബോർഡ് ഓഫ് എക്സാമിനേഷൻ റെക്കോർഡ് വേഗത്തിൽ പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലം https://natboard.edu.in ൽ ലഭ്യമാണ്. അഖിലേന്ത്യാ ക്വോട്ടയിലേക്കുള്ള മെറിറ്റ് പട്ടിക പ്രത്യേകം പ്രസിദ്ധീകരിക്കും. വ്യക്തിഗത സ്കോർ കാർഡ് മാർച്ച് 25 മുതൽ ലഭ്യമാകും.ജനറൽ വിഭാഗത്തിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിലും 291 മാർക്കാണു കട്ട്
ഓഫ് സ്കോർ. ഭിന്നശേഷിക്കാരുടെ ജനറൽ വിഭാഗത്തിൽ 274 മാർക്കും എസി, എസ്ടി, ഒബിസി വിഭാഗങ്ങളിൽ 257 മാർക്കുമാണ് കട്ട് ഓഫ് സ്കോർ.