SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തിരുവനന്തപുരം:സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ നടപ്പിലാക്കുന്ന പ്രോജക്ടിലേക്ക് Research Associate തസ്തികയിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ, മാതൃകാ അപേക്ഷ ഫോറം എന്നിവ http://envt.kerala.gov.in എന്ന വിലാസത്തിൽ ലഭിക്കും. ലഭിക്കുന്ന അപേക്ഷകളിൽ നിന്നു തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്ന അപേക്ഷകരെ മാത്രമേ ഇന്റർവ്യൂവിന് പരിഗണിക്കു. യോഗ്യരായ ഉദ്യോഗാർഥികൾ നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡേറ്റയും മാർച്ച് 25 നു വൈകിട്ട് അഞ്ചിനു മുൻപ് ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.ടി.സി ബസ് ടർമിനൽ (നാലാം നില) തിരുവനന്തപുരം 695 001 എന്ന വിലാസത്തിൽ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 0471-2326264, environmentdirectorate@gmail.com.