SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം: ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്കുള്ള സംയുക്ത പ്രവേശനപരീക്ഷ മേയ്
14ന്. പ്രവേശന പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ആകെ 11,965 സീറ്റുകളാണ് ഉള്ളത്. കേരളത്തിൽ തിരുവനന്തപുരം (കോവളം) ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും (298സീറ്റ്) കോഴിക്കോട് ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലും (90) സ്വകാര്യ മേഖലയിൽ മുന്നാർ കാറ്ററിങ് കോളജിലും (120) വയനാട് ഓറിയന്റൽ സ്കൂൾ ഓഫ് മാനേജ്മെന്റിലും (120) പ്രവേശനം നേടാം. ഇംഗ്ലീഷ് ഉൾപ്പെടെ വിഷയങ്ങൾ പഠിച്ച് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം. ഫൈനൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയുമായി അഫിലിയേറ്റ് ചെയ്ത ഇൻസ്റ്റിറ്റ്യൂട്ടുകളിലും 21 സെൻട്രൽ 28 സ്റ്റേറ്റ് ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഒരു പൊതുമേഖലാ സ്ഥാപനത്തിലും 25 സ്വകാര്യ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലുമാണ് പ്രവേശനം. നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് പ്രവേശന പരീക്ഷ നടത്തുക. ഏപ്രിൽ 27ന് വൈകീട്ട് അഞ്ചുവരെ രജിസ്റ്റർ ചെയ്യാം. ഉയർന്ന പ്രായപരിധിയില്ല. ഫിസിക്കൽ ഫിറ്റ്നസ് നിർബന്ധമാണ്. പ്രവേശന വിജ്ഞാപനം
http://nchmjee.nta.nic.in ൽ ലഭ്യമാണ്. ജനറൽ/ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങൾക്ക് 1000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. മറ്റുവിഭാഗങ്ങൾക്ക് ഇളവുണ്ട്.