SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം:പ്രഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകളിൽ 2022-23 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും സ്പെഷ്യൽ അലോട്ട്‌മെന്റും നടത്തുന്നു. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും പുതിയതായി കോളേജ്/കോഴ്‌സ് ഓപ്ഷനുകൾ http://lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ കൂടി മാർച്ച് ഒന്നുമുതൽ 2വരെ സമർപ്പിക്കണം.
മുൻ അലോട്ട്‌മെന്റുകൾ വഴി സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും പുതിയ No objection Certificate ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ മാർച്ച് 3 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.