മെഡിക്കൽ കോളജിൽ ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡമോഗ്രഫി നിയമനം

Feb 14, 2023 at 1:09 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

കൊല്ലം: സർക്കാർ മെഡിക്കൽ കോളജിൽ ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡമോഗ്രഫി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ആകെ ഒരു ഒഴിവാണുള്ളത്. എം.എസ്.സി ബയോ സ്റ്റാറ്റിസ്റ്റിക്സ് അഥവാ സ്റ്റാറ്റിസ്റ്റിക്സിലുള്ള രണ്ടാം ക്ലാസ് മാസ്റ്റർ ബിരുദം അഥവാ ഡെമോഗ്രാഫിയിലെ രണ്ടാം ക്ലാസ് മാസ്റ്റർ ബിരുദം അഥവാ സ്റ്റാറ്റിസ്റ്റിക്സ് സ്പെഷ്യൽ പേപ്പറായുള്ള ഗണിതശാസത്ര രണ്ടാം ക്ലാസ് മാസ്റ്റർ ബിരുദവും മുംബൈ IIPS/ISI കൽക്കട്ട അഥവാ ഇന്ത്യയ്ക്കകത്തോ പുറത്തോ ഉള്ള അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടുകളിലോ നിന്നുള്ള ഡമോഗ്രഫിയിലെ ഡിപ്ലോമ/സർട്ടിഫിക്കേറ്റ്. അംഗീകൃത ബിരുദ/ബിരുദാനന്തര സ്ഥാപനത്തിലെ അധ്യാപന പരിചയം അഭിലഷണീയമാണ്. പ്രായപരിധി 40 വയസ്. പ്രതിദിനം 850 രൂപ നിരക്കിൽ പരമാവധി 22,950 രൂപയാണ് മാസ വേതനം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, പകർപ്പുകൾ, തിരിച്ചറിയൽ കാർഡ് (പകർപ്പുകൾ ഉൾപ്പെടെ), പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 24 രാവിലെ 10ന് മുമ്പ് മെഡിക്കൽ കോളജിലെ ഓഫീസിൽ എത്തണം.

\"\"

Follow us on

Related News