SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം:സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) ഹെഡ് ഓഫീസിലേക്ക് ഇംഗ്ലീഷ് വിഷയത്തിൽ അക്കാദമിക് അസിസ്റ്റന്റിന്റെ താത്കാലിക തസ്തികയിലേക്ക് നിയമനം നടത്തുന്നു. പ്രതിമാസ വേതനം 15000 രൂപ. അപേക്ഷകർക്ക് 60 ശതമാനം മാർക്കിൽ കുറയാതെ ഇംഗ്ലീഷിൽ ബിരദാനന്തര ബിരുദം ഉണ്ടായിരിക്കണം. വിശദമായ ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെയും ബന്ധപ്പെട്ട രേഖകളുടെയും ഒറിജിനലുകൾ സഹിതം കിറ്റ്സിന്റെ തൈക്കാടുള്ള സ്ഥാപനത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂന് ഫെബ്രുവരി 17ന് രാവിലെ 11 ന് എത്തിച്ചേരണം.