SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
കോഴിക്കോട്: ക്യാമ്പസിൽ വിദ്യാർത്ഥികൾ തമ്മിൽ പരസ്യമായ സ്നേഹചേഷ്ടകൾ പ്രകടിപ്പിക്കരുതെന്ന് കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT)യുടെ നിർദേശം. എൻഐടി ഡീൻ ഡോ.ജി.കെ.രജനീകാന്താണ് ഇതുമായി ബന്ധപ്പെട്ട് സർക്കുലർ ഇറക്കിയത്. ക്യാമ്പസിലെ മറ്റു വിദ്യാർഥികൾക്കും അധ്യാപകർക്കും അലോസരമുണ്ടാക്കുന്നതും
സ്ഥാപനത്തിലെ സൗഹൃദാന്തരീക്ഷത്തിന് തടസ്സം സൃഷ്ടിക്കുന്നതുമായ ഇത്തരം സ്വകാര്യ പ്രകടനങ്ങൾ ക്യാമ്പസിൽ പാടില്ല. ഇത് സ്ഥാപനത്തിന്റെ നയങ്ങൾക്ക്
വിരുദ്ധമാണെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.