പ്രധാന വാർത്തകൾ
സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം

ശനിയാഴ്ച പ്രവർത്തിദിനം, ബിബിഎ പ്രൈവറ്റ് രജിസ്ട്രേഷൻ ഐവി റിപ്പോർട്ട്: കണ്ണൂർ സർവകലാശാല വാർത്തകൾ

Feb 8, 2023 at 4:39 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

കണ്ണൂർ:സർവകലാശാല 2020 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബി.ബി.എ. ഏപ്രിൽ 2022 പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവരുടെ ഇൻഡസ്ട്രിയൽ വിസിറ്റ് റിപ്പോർട്ട് 28.02.2023ന് നാലു മണിക്കകം വിദൂര വിദ്യാഭ്യാസം ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്. ഇൻഡസ്ട്രിയൽ വിസിറ്റ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2022 ) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 15 വരെ ദീർഘിപ്പിച്ചിരിക്കുന്നു.

ശനിയാഴ്ച പ്രവർത്തി ദിവസമാക്കി കണ്ണൂർ സർവകലാശാല വി.സി.അധികാര ദുർവിനിയോഗം നടത്തുന്നതായി കെ.പി.സി.ടി.എയെ ഉദ്ധരിച്ചുകൊണ്ട് ചില പത്രങ്ങളിൽ വന്ന വാർത്ത തികച്ചും തെറ്റിദ്ധാരണാജനകമാണെന്ന് കണ്ണൂർ സർവകലാശാല അറിയിച്ചു. ഇതുസംബന്ധിച്ച യഥാർത്ഥ സർവകലാശാല നൽകുന്ന വസ്തുത താഴെ.

\"\"


2022-23 അധ്യയന വർഷം മുടങ്ങിയ ക്ലാസുകൾ നികത്തുന്നതിലേക്കായി തുടർന്ന് വരുന്ന സർക്കാർ അവധി ദിവസങ്ങളല്ലാത്ത ശനിയാഴ്ചകളിൽ ക്ലാസുകൾ നടത്തുന്നതിന് അനുമതി നൽകണമെന്ന് പെരിങ്ങോം ഗവ.കോളേജ് പ്രിൻസിപ്പാൾ സർവകലാശാലക്ക് അപേക്ഷ സമർപ്പിക്കുകയുണ്ടായത്. പ്രസ്തുത അപേക്ഷ പരിഗണിക്കവെ, പെരിങ്ങോം ഗവ.കോളേജിൽ ശനിയാഴ്ചകളിൽ ക്ലാസ് നടത്തുന്നതിനും അതോടൊപ്പം ശനിയാഴ്ചകളിൽ ക്ലാസ് നടത്താൻ താല്പര്യമുള്ള മറ്റു കോളേജുകൾക്കും ക്ലാസ്സുകൾ നടത്താൻ വൈസ്-ചാൻസലർ അനുമതി നൽകുകയാണുണ്ടായത്. സെമസ്റ്ററിൽ ആവശ്യമായ പ്രവൃത്തി ദിനങ്ങൾ ലഭിക്കുന്നില്ലെങ്കിൽ അവധി ദിവസങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്യേണ്ടതാണ് എന്ന നിർദ്ദേശം സർവകലാശാല അക്കാദമിക് കലണ്ടറിൽ തന്നെ നൽകിയിട്ടുള്ളതാണ്. വിദ്യാർത്ഥികളുടെ ഉത്തമ താല്പര്യം പരിഗണിച്ചു നൽകിയ അനുമതി ദുർവ്യാഖ്യാനം നൽകി പത്രമാധ്യമങ്ങളിൽ വാർത്തകൾ നൽകുന്നത് സർവകലാശാലക്കും, വൈസ് ചാന്സലർക്കും അവമതിപ്പുണ്ടാക്കുന്നതിനു മാത്രമാണ്. അക്കാദമിക സമൂഹത്തിന്റെ ഉത്തമ താല്പര്യം കണക്കിലെടുത്ത് മാധ്യമങ്ങൾ ഇത്തരം വാർത്തകൾ നൽകുന്നതിന് മുൻപ് സർവകലാശാലയുടെ വിശദീകരണം തേടുന്നത് അഭികാമ്യമായിരിക്കും.

\"\"

Follow us on

Related News