SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
തിരുവനന്തപുരം: വഴുതക്കാട് കാഴ്ചപരിമിതർക്കുള്ള സർക്കാർ വിദ്യാലയത്തിൽ എഫ്.ടി.എം ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഫെബ്രുവരി ഏഴിന് രാവിലെ 10.30 മുതൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ രാവിലെ 10 നു ബയോഡേറ്റ, യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്‌കൂൾ ഓഫീസിൽ ഹാജരാകണം. ഒരു ഒഴിവാണുള്ളത്. യോഗ്യത: മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. എല്ലാവിധ ഭക്ഷണ സാധനങ്ങളും പാചകം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം. വിലാസം: കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം-14. ഫോൺ: 0471-2328184.