പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

തൊഴിലധിഷ്ഠിത പരിശീലനം, സെൻട്രൽ പോളിടെക്‌നിക്‌ പ്രവേശനം, ക്ലിനിക്കൽ ലബോറട്ടറി ടെക്‌നോളജി കോഴ്സ്

Feb 1, 2023 at 5:39 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തിരുവനന്തപുരം:കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചിൽ എൻ.എസ്.ഡി.സി (NSDC) അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓൺലൈൻ പരിശീലനം ആരംഭിക്കുന്നു. ഒരു ബാച്ചിൽ 25 കുട്ടികൾക്കാണ് പരിശീലനം. 100 ശതമാനം പ്ലേസ്മെന്റ് അസിസ്റ്റൻസ് ഉറപ്പ് നൽകുന്നു. പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തൺ പ്രോഗ്രാമിങിലേക്കും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. വിശദവിവരങ്ങൾക്ക്: 0471 2365445, 9496015002, http://reach.org.in.

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (റ്റാലി), ടോട്ടൽസ്റ്റേഷൻ, കംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആൻഡ് നെറ്റ്‌വർക്കിങ്, മൊബൈൽ ഫോൺ ടെക്‌നോളജി, എന്നീ കോഴ്‌സുകളിലേക്കു ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 8075289889, 9495830907.

അഡ്വാൻസ്ഡ് ട്രെയിനിംഗ് ഇൻ ക്ലിനിക്കൽ ലബോറട്ടറി ടെക്‌നോളജി
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ ക്ലിനിക്കൽ ലബോറട്ടറി ടെക്‌നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 8 വൈകിട്ട് നാലു മണിയാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. വിശദവിവരങ്ങളും അപേക്ഷാ ഫോമും http://rcctvm.gov.in സന്ദർശിക്കുക.

\"\"

Follow us on

Related News