പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾ കുറയുന്നു: ഹയർ സെക്കന്ററിയിലും തസ്തിക നിർണയം വരുന്നുസ്കൂൾ വിദ്യാർത്ഥികൾക്ക് ടോട്ടൽ ഡെവലപ്മെന്റ് പ്രോഗ്രാം: ഓൺലൈൻ വെക്കേഷൻ ക്ലാസ്സ്കൂൾ വിദ്യാർത്ഥികൾക്ക് അധിക്കാല ക്ലാസുകൾകെ-ടെറ്റ് പരീക്ഷ വിജയികളുടെ പ്രമാണ പരിശോധനപ്രീ മെട്രിക്‌, പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പായി 454 കോടി രൂപ അനുവദിച്ചുഎൻജിനീയറിങ് – മെഡിക്കൽ പ്രവേശന പരീക്ഷാ പരിശീലനം ഏപ്രില്‍ 1 മുതല്‍ കൈറ്റ് വിക്ടേഴ്സിൽവിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്: അപേക്ഷ മാർച്ച് 30 വരെകെ.ജി.റ്റി.ഇ കൊമേഴ്സ് തീയതി നീട്ടി, സി- ഡിറ്റ് പാനലിൽ അവസരംകെജിറ്റിഇ പ്രിന്റിങ് ടെക്നോളജി കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 30വരെലാബ് അസിസ്റ്റന്റ് വിരമിക്കുന്ന തസ്തികയിൽ മാത്രം ലൈബ്രേറിയൻ നിയമനത്തിന് ശുപാർശ: പ്രതിഷേധവുമായി ലൈബ്രറി സയൻസ് ഉദ്യോഗാർത്ഥികൾ

ഹാൾ ടിക്കറ്റ് വിതരണം, പ്രിൻസിപ്പൽമാരുടെ യോഗം: കണ്ണൂർ സർവകലാശാല വാർത്തകൾ

Jan 27, 2023 at 3:35 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

കണ്ണൂർ:ജനുവരി 30 മുതൽ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2022) പരീക്ഷകളുടെ ചോദ്യപേപ്പറുകളുടെ ഓൺലൈൻ വിതരണവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായി അഫിലിയേറ്റഡ് കോളേജുകളിലെ പ്രിൻസിപ്പാൾമാരുടെ അവസാനഘട്ട യോഗം, ജനുവരി 28 ന് രാവിലെ 11 മണിക്ക് ഓൺലൈൻ ആയി നടത്തുന്നതാണ് . എല്ലാ പ്രിൻസിപ്പാൾ മാരും നിർബന്ധമായും യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .

ഹാൾ ടിക്കറ്റ്
ജനുവരി 30 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദം (റെഗുലർ / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2022 , ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2022 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് . ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ സർവ്വകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.

\"\"

നിയമ പഠനം യാഥാർത്ഥ്യമാക്കേണ്ടത് സാമൂഹ്യ സമ്പർക്കത്തിലൂടെ: ജസ്റ്റിസ് ചന്ദ്രു
മഞ്ചേശ്വരം: നിയമ പഠനം ക്ലാസ് മുറികളിലോ പുസ്തകങ്ങളിലോ ഒതുക്കേണ്ടതല്ലെന്നും നിരന്തരമായ സാമൂഹ്യ സമ്പർക്കത്തിലൂടെ യാഥാർത്ഥ്യമാക്കേണ്ടതാണെന്നും മദ്രാസ് ഹൈകോടതി മുൻ ജഡ്ജ് ജസ്റ്റിസ് ചന്ദ്രു. കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മഞ്ചേശ്വരം ക്യാമ്പസിൽ റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഭരണഘടന മൂല്യങ്ങൾ എന്ന വിഷയത്തിൽ നടന്ന പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പരമാധികാര സംരക്ഷണത്തിൽ ഭരണഘടന സുപ്രധാന പങ്ക് വഹിക്കുന്നു. ഭരണഘടനയാണ് രാജ്യത്തിന്റെ അടിസ്ഥാന തത്വമെന്നും പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം രാജ്യത്തിന് സംരക്ഷണം നൽകിയത് ഭരണഘടനയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ സർവകലാശാലാ പ്രോ വൈസ് ചാൻസിലർ പ്രൊഫസർ സാബു എ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിന്റിക്കേറ്റംഗങ്ങളായ ഡോ. എ അശോകൻ, എം സി രാജു എന്നിവർ മുഖ്യാതിഥികളായി . പി ടി എ പ്രസിഡണ്ട് ഗോപാലകൃഷ്ണൻ, സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് വകുപ്പ് മേധാവി ഡോ. ഷീന ഷുക്കൂർ, ഷെറിൻ സി എബ്രഹാം എന്നിവർ സംസാരിച്ചു.

Follow us on

Related News