SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
മലപ്പുറം: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ ഇന്ത്യക്ക് അകത്തും പുറത്തുമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അൽബിർ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനും പഠന വിഷയങ്ങളിലെ നേട്ടങ്ങൾ വിലയിരുത്തുന്നതിനുമുള്ള \’അൽബിറ് ബി സോൺ ഫെസ്റ്റി\’ന് നാളെ തുടക്കമാകും. സ്റ്റേജ് മത്സരങ്ങൾ കുറ്റിപ്പുറം കഴുത്തല്ലൂർ അൽബിർ സ്കൂളിലാണ് നടക്കുക .ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം മുസ്തഫ ഫൈസി തിരൂർ. സമസ്ത ജില്ലാ മുശാവറ അംഗം ഇബ്രാഹിം ബാഖവി എടപ്പാൾ എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് കാസിം ഫൈസി പോത്തന്നൂർ കുറ്റിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പരപ്പാര സിദ്ദീഖ് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫസൽ പൂക്കോയ തങ്ങൾ. എസ് കെ എസ് എസ് എഫ് മലപ്പുറം ജില്ല വൈസ് പ്രസിഡണ്ട് അലി റഹ്മാനി.കോട്ടക്കൽ മണ്ഡലം എസ് വൈ എസ് പ്രസിഡണ്ട് വാഹിദ് മുസ്ലിയാർ അത്തിപ്പറ്റ ആൽബിർ എംഡി കെ പി മുഹമ്മദ് തുടങ്ങിയ സാമൂഹിക സാംസ്കാരിക മത രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്നു ബി സോണിലെ 20 അൽബിർറ് സ്ഥാപനങ്ങളുടെ കോർഡിനേറ്റർമാർ അധ്യാപികമാർ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ പങ്കെടുക്കും. സ്കൂൾ തല മത്സരങ്ങളാണ് നടക്കുക. ഫസ്റ്റ് സെക്കൻഡ് തേർഡ് എന്നിങ്ങനെ വിജയികളെ കണ്ടെത്തുകയും സ്കൂളുകൾ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന സ്കൂളിന് സോൺ മേഖലയിലെ ഫസ്റ്റ് സെക്കൻഡ് തേർഡ് എന്നീ സ്ഥാനങ്ങളിലേക്കും മത്സരങ്ങൾ നടക്കും.