SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
കൊച്ചി: നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്റെ പതിനാറാമത് ബിരുദദാന സമ്മേളനം ജനുവരി 21ന് ശനിയാഴ്ച കളമശ്ശേരിയിലെ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടക്കും സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഇന്ദിരാ ബാനർജി ബിരുദദാനം നടത്തും. മികച്ച വിദ്യാർഥികൾക്കുള്ള മെഡലുകൾ പരിപാടിയിൽ സമ്മാനിക്കും. നുവാൽസ് ചാൻസലറും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് എസ് മണികുമാർ ബിരുദദാനം നിർവഹിക്കും. പ്രൊ ചാൻസലറും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ ആർ ബിന്ദു പ്രത്യേക പ്രഭാഷണം നടത്തും. നുവാൽസ് വൈസ് ചാൻസലർ ഡോ. കെ സി സണ്ണി സ്വാഗതമാശംസിക്കുകയും റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്യും. രാവിലെ 10.30 നാണു ചടങ്.