SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
തിരുവനന്തപുരം:കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് സംവരണം ചെയ്ത ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് (സ്ഥിരം) തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 60 ശതമാനം മാർക്കോടെ ബിരുദം, ഇംഗ്ലീഷ് സ്റ്റെനോഗ്രാഫിൽ 60 വാക്ക് സ്പീഡ്, അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ കോമേഴ്സ്യൽ / സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ, സ്റ്റെനോഗ്രാഫറായി ഒരു വർഷത്തെ തൊഴിൽ പരിചയം. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. 18നും 28നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 24ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.