SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
തിരുവനന്തപുരം: സാങ്കേതിക
സർവകലാശാലയ്ക്ക് കീഴിലെ എല്ലാ കോളേജുകളിലും വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകാൻ തീരുമാനം. സർവകലാശാല സിൻഡിക്കറ്റ് യോഗത്തിലാണ് ആർത്തവ അവധിക്ക്
അംഗീകാരം നൽകിയത്. സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലെ എല്ലാ
കോളജുകൾക്കും അവധി ബാധകമായിരിക്കും. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഇന്നലെ മന്ത്രി ആർ.ബിന്ദു പ്രഖ്യാപിച്ചിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നടപ്പാക്കിയ ആർത്തവാവധി മാതൃകയാണ് സംസ്ഥാനത്ത് വ്യാപകമാക്കാൻ പരിഗണിക്കുന്നതെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെയാണ് സാങ്കേതിക സർവകലാശാല ആർത്തവ അവധി പ്രഖ്യാപിച്ചത്.
ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന മാനസിക – ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനം വ്യാപിപ്പിക്കാൻ ആലോചിക്കുന്നത്.
വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല കൊണ്ടുവന്നത്. കുസാറ്റിനു പുറമേ സാങ്കേതിക സർവ്വകലാശാലയും ഇത് നടപ്പാക്കിയതോടെ മറ്റു സർവ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർത്ഥിനികൾക്ക് വലിയ ആശ്വാസമായിരിക്കും.