പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എഞ്ചിനീയറിങ് ബിരുദക്കാർക്ക് കരസേനയിൽ ഓഫീസറാകാം: ഓൺലൈൻ അപേക്ഷ ഫെബ്രുവരി 9 വരെ

Jan 16, 2023 at 11:56 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ന്യൂഡൽഹി: കരസേനയിൽ എൻജിനീയറിങ് ബിരുദക്കാർക്ക് ഷോർട്ട് സർവിസ് കമീഷനിലൂടെ ഓഫിസറാകാം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അവസരം. സൈനികരുടെ വിധവകൾക്കും റിക്രൂട്ട്മെന്റിൽ പങ്കെടുക്കാം. വിവിധ എൻജിനീയറിങ് സ്ട്രീമുകളിലായി 189 ഒഴിവുകളുണ്ട്. സിവിൽ, ആർക്കിടെക്ചർ -49, കമ്പ്യൂട്ടർ സയൻ സ് ആൻഡ് എൻജിനീയറിങ്/ ഐ.ടി-42, ഇലക്ട്രി ക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിസ്/ ഇൻസ്ട്രുമെന്റേഷൻ -17, ഇലക്ട്രോണിക്സ് -26, മെക്കാനിക്കൽ -32, മറ്റ് ബ്രാഞ്ചുകൾ -9. എസ്.എസ്.സി ടെക് പുരുഷന്മാർക്കുള്ള ഒഴിവുകളാണിത്.

എസ്.എസ്.സി ടെക് വനിതകൾക്കായി 14 ഒഴിവു കളാണുള്ളത്. സിവിൽ -3, കമ്പ്യൂട്ടർ സയൻസ് -5, ഇലക്ട്രിക്കൽ-1, ഇലക്ട്രോണിക്സ്-2, മെക്കാനിക്കൽ -3, സൈനികരുടെ വിധവകൾക്ക് രണ്ട് ഒഴിവുകൾ ലഭ്യമാണ്. യോഗ്യത: ഏതെങ്കിലും ബ്രാഞ്ചിൽ എൻജിനീയറിങ് ബിരുദം. അവസാനവർഷ/സെമസ്റ്റർ ബി.ഇ/ബി.ടെക്/ബി.ആർക്/എം.എസ്.സിക്കാരെയും പരിഗണിക്കും. 2023 ഒക്ടോബർ ഒന്നിന് മുമ്പ് പരീക്ഷകൾ പൂർത്തിയാക്കിയിരിക്കണം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടാകണം.

പ്രായപരിധി 2023 ഒക്ടോബർ ഒന്നിന് 20-27. 1996 ഒക്ടോബർ രണ്ടിനും 2003 ഒക്ടോബർ ഒന്നിനും മധ്യേ ജനിച്ചവരാകണം. സൈനികരുടെ വിധവകൾക്ക് 35 വയസ്സുവരെയാകാം. വിശദവിവരങ്ങൾ http://joinindianarmy.nic.in ൽ. ഓൺലൈനായി അപേക്ഷ ഫെബ്രുവരി ഒമ്പത് വൈകീട്ട് മൂന്നുവരെ സ്വീകരിക്കും.

\"\"

Follow us on

Related News