പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

അസെന്‍ഡ് 2022, വിവിധ പരീക്ഷകൾ, മൂക് പ്രവേശനം, ഡിടിപി ഓപ്പറേറ്റർ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Jan 16, 2023 at 4:25 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല കോമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ് സംഘടിപ്പിക്കുന്ന ദ്വിദിന മാനേജ്മെന്റ് മീറ്റ് \’അസെന്‍ഡ് – 2022\’ സര്‍വകലാശാലാ കാമ്പസില്‍ 2023 ജനുവരി 19, 20 തിയതികളില്‍ നടക്കും. ബെസ്റ്റ് മാനേജര്‍, ബെസ്റ്റ് ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍, ബിസിനസ് ക്വിസ് അടക്കം പതിനൊന്നു വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടക്കും. മൂന്നു ലക്ഷത്തിലേറെ സമ്മാനത്തുകയുള്ള അസെന്‍ഡ് ദേശീയ മാനേജ്‌മെന്റ് മീറ്റില്‍ ദക്ഷിണേന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നും ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ജനുവരി 17ന് മുന്‍പായി https://ascendmeet.in/ എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

\"\"

മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് പ്രവേശനം

ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ സ്വയം (http://swayam.gov.in) നടത്തുന്ന മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്കായുള്ള ദേശീയ പ്ലാറ്റ്‌ഫോമാണ് സ്വയം. 2023 ജനുവരി-ജൂണ്‍ സെമസ്റ്റര്‍ കോഴ്‌സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്. കാലിക്കറ്റ് സര്‍വകലാശാല എഡ്യുക്കേഷണല്‍ മള്‍ട്ടി മീഡിയ ആന്റ് റിസര്‍ച്ച് വിഭാഗം തയ്യാറാക്കിയ ബിരുദതലത്തിലുള്ള 16 കോഴ്‌സുകളും ഇതോടൊപ്പമുണ്ട്. പ്രായഭേദമെന്യേ ആര്‍ക്കും കോഴ്‌സുകള്‍ക്ക് പ്രവേശനം നേടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ.എം.എം.ആര്‍.സി. വെബ്‌സൈറ്റ് (http://emmrccalicut.org സന്ദര്‍ശിക്കുക. ഫോണ്‍ 9495108193.

\"\"

പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.എ. ബിസിനസ് എക്കണോമിക്‌സ്, ഡവലപ്‌മെന്റ് എക്കണോമിക്‌സ്, എക്കണോമെട്രിക്‌സ്, എം.എസ് സി. മാത്തമറ്റിക്‌സ് വിത് ഡാറ്റാ സയന്‍സ്, ഫോറന്‍സിക് സയന്‍സ്, ബയോളജി നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ 30-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ
സര്‍വകലാശാലാ പഠനവിഭാഗത്തിലെ എം.എസ് സി. ഫിസിക്‌സ് (നാനോ സയന്‍സ്), കെമിസ്ട്രി (നാനോ സയന്‍സ്) നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.

ഡി.ടി.പി. ഓപ്പറേറ്റര്‍
കാലിക്കറ്റ് സര്‍ വകലാശാലാ ഇ.എം.എസ്. ചെയര്‍ റെക്കോഡ് ചെയ്ത പ്രസംഗം കേട്ടെഴുതി ഡി.ടി.പി. സെറ്റ് ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ 25-ന് മുമ്പായി സര്‍വകലാശാലാ ഇ.എം.എസ്. ചെയറില്‍ സമര്‍പ്പിക്കണം. ഇ-മെയില്‍ emschair@uoc.ac.in, ഫോണ്‍ 9447394721.

\"\"

Follow us on

Related News