SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
കണ്ണൂർ:രണ്ടാം സെമസ്റ്റർ എം എ അറബിക് (പ്രൈവറ്റ് രെജിസ്ട്രേഷൻ – 2020 അഡ്‌മിഷൻ) ഏപ്രിൽ 2021 പരീക്ഷഫലം സർവകലാശാലാ വെബ് സൈറ്റിൽ ലഭ്യമാണ് പുനർമൂല്യനിർണയം ,സൂക്ഷ്‌മപരിശോധന ,ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഈ മാസം 24 വരെ സ്വീകരിക്കുന്നതാണ്.
മാർക്ക് ലിസ്റ്റുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട്അറിയിക്കുന്നതാണ്.
പ്രൊജക്റ്റ് മൂല്യ നിർണ്ണയം / വാചാ പരീക്ഷ
നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി (പ്രൈവറ്റ് രെജിസ്ട്രേഷൻ -റഗുലർ) ഏപ്രിൽ 2022 ന്റെ പ്രൊജക്റ്റ് നിർണ്ണയം 12.01.2023 നും വാചാപരീക്ഷ 13.01.2023 നും സർവ്വകലാശാല താവക്കര ക്യാമ്പസ്സിലെ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് സെന്ററിൽ വെച്ച് നടത്തുന്നതാണ്.
പ്രായോഗിക പരീക്ഷ
രണ്ടാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് (റെഗുലർ / സപ്ലിമെന്ററി ) ഏപ്രിൽ 2022 ന്റെ പ്രായോഗിക പരീക്ഷ ജനുവരി 13 ന് കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് നടത്തുന്നതാണ്. ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .രെജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടുക
അഞ്ചാം സെമസ്റ്റർ ബി.കോം, നവംബർ 2022 പ്രായോഗിക പരീക്ഷകൾ, ജനുവരി 12 , 13 , തിയ്യതികളിലും , അഞ്ചാം സെമസ്റ്റർ ബി. എസ്. സി സ്റ്റാറ്റിസ്റ്റിക്‌സ് നവംബർ 2022 പ്രായോഗിക പരീക്ഷകൾ ജനുവരി 18 നും അതാതു കോളേജുകളിൽ നടക്കും . വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്
അസൈൻമെന്റ്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദം ഏപ്രിൽ 2022 സെഷനിൽ അസൈൻമെന്റ് സമർപ്പിക്കാനുള്ള സപ്ലിമെന്ററി വിദ്യാർഥികളും മുൻപ് അസൈൻമെന്റ് സമർപ്പിക്കാത്തവരും നിർബന്ധമായും ഏപ്രിൽ 2022 സെഷൻ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കണം. അസൈൻമെന്റ് സമർപ്പണം സംബന്ധിച്ച മാർഗനിർദേശങ്ങളും അവസാന തീയ്യതിയും പിന്നീട് അറിയിക്കും.