പ്രധാന വാർത്തകൾ
കേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാംഎംടെക് സ്പോട്ട് അഡ്മിഷൻ നാളെസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനംആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസികേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്

സംസ്കൃത സർവകലാശാലയിൽ ഇന്നുമുതൽ ത്രിദിന രാജ്യാന്തര ഓൺലൈൻ സെമിനാർ

Jan 4, 2023 at 5:04 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സെന്റർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസ്, കാലടി എസ് എൻ ഡി പി ലൈബ്രറിയുടെ സഹകരണത്തോടെ \’ബോധോദയ ലോകങ്ങൾ /വാക്കുകൾ\’ എന്ന വിഷയത്തിൽ ഇന്ന് രാജ്യാന്തര ത്രിദിന ഓൺലൈൻ സെമിനാർ സംഘടിപ്പിക്കും. (ജനുവരി നാലിന്) വൈകിട്ട് മൂന്നിന് പ്രോ വൈസ് ചാൻസലർ ഡോ. കെ മുത്തുലക്ഷ്മി സെമിനാർ ഉദ്ഘാടനം ചെയ്യും.

\"\"

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല സെന്റർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസ് കോഓർഡിനേറ്റർ ഡോ. അജയ് എസ്. ശേഖർ അധ്യക്ഷനായിരിക്കും. ആസ്ട്രേലിയയിലെ താൻസാനിയ ഗോൾഡൻവാലി ബോധിചിത്ത ആശ്രമ മഠാധിപതി അഭിവന്ദ്യ അയ്യാ യെഷെ, ബുദ്ധന്റെ മാനവികതയും ബൗദ്ധസ്ത്രീകളും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും. അഞ്ചിന് വൈകിട്ട് എട്ടിന് ബുദ്ധിസവും നീതിയുടെ ഭരണഘടനാദർശനവും എന്ന സെമിനാറിൽ നാഷണൽ ജുഡീഷ്യൽ അക്കാഡമി മുൻ ഡയറക്ടർ ഡോ. മോഹന്‍ ഗോപാൽ പ്രബന്ധം അവതരിപ്പിക്കും. ആറിന് വൈകിട്ട് നാലിന് ബുദ്ധനും മാനവരാശിയുടെ ജ്ഞാനാന്വേഷണവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ തിരുവനന്തപുരം വേ ഓഫ് ബോധി ഫൗണ്ടേഷനിലെ യോഗി പ്രബോധജ്ഞാന, യോഗിനി അഭയദേവി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് 9895797798.

\"\"

Follow us on

Related News