SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
മലപ്പുറം: സോളാർ മേഖലയിലെ തൊഴിലിനു പ്രാപ്തമാക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ സർട്ടിഫിക്കേഷൻ ഉള്ള 3 മാസത്തെ സൗജന്യ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളാർ എനർജി (NISE) യും മിനിസ്ട്രി ഓഫ് ന്യൂ ആൻഡ് റിന്യൂവബിൾ എനർജി (MNRE) യും കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളജിലെ ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റും സംയുക്തമായി നടത്തുന്ന കോഴ്സിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഭക്ഷണ – താമസ സൗകര്യങ്ങൾ ഒരുക്കുന്നതാണ്. Electrical, Electronics, Civil, Mechanical, Instrumentation, Fitter, Welder എന്നീ ട്രേഡുകളിൽ ഏതിലെങ്കിലും ITI/Diploma കഴിഞ്ഞവർക്ക് അപേക്ഷിയ്ക്കാം. ക്ലാസ്സുകൾ ജനുവരി 5 ന് ആരംഭിക്കും.
റജിസ്റ്റർ ചെയ്യേണ്ട ലിങ്ക് താഴെ ചേർക്കുന്നു
https://docs.google.com/forms/d/e/1FAIpQLSeOTFN3Y5WTLyBdRS6PEs_DD4kcoaoyW9SuL1S9uwdul_LOzA/viewform?usp=pp_url
കൂടുതൽ വിവരങ്ങൾക്ക് വിളിയ്ക്കുക.
9495053755
9446982143