SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: കുടുംബശ്രീ മുഖാന്തരം നടപ്പിലാക്കുന്ന കേന്ദ്ര സംസ്ഥാന ആവിഷ്‌കൃത പദ്ധതിയായ എന്‍ ആര്‍ എല്‍ എം പദ്ധതിയുടെ ഭാഗമായി അക്കൗണ്ടന്റ് നിയമനം നടത്തുന്നു. രണ്ട് ഒഴിവാണ് ഉള്ളത്. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണ്.
ബികോം, ഡിസിഎ, ടാലി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതകള്‍. സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ വകുപ്പുകള്‍/സ്ഥാപനങ്ങള്‍ പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍/പ്രോജക്ടുകള്‍, കുടുംബശ്രീ എന്നിവയില്‍ അക്കൗണ്ടന്റായി രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം നിര്‍ബന്ധമാണ്. പ്രായപരിധി 40 വയസ്സ്.
ശമ്പളം 30, 000രൂപ. നിയമനം സംബന്ധിച്ച നടപടികള്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് മുഖാന്തരം ആണ് നടപ്പിലാക്കുന്നത്. ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 28 വൈകുന്നേരം 5 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും http://cmdkerala.net സന്ദര്‍ശിക്കുക.