പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എച്ച്എല്‍എല്‍: വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ ഡിസംബര്‍ 21വരെ

Dec 19, 2022 at 9:19 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ ഒഴിവ്. പ്രൊഡക്ഷന്‍ അസിസ്റ്റന്റ്, അക്കൗണ്ട്‌സ് ഓഫീസര്‍/ജൂനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍ എന്നി തസ്തികകളിലാണ് നിയമനം. ആകെ 21 ഒഴിവുകള്‍ ഉണ്ട്.
പ്രൊഡക്ഷന്‍ അസിസ്റ്റന്റ് 19 – ഐടിഐ ആണ് വിദ്യാഭ്യാസ യോഗ്യത. അനുബന്ധ മേഖലയില്‍ എട്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായപരിധി 42 വയസ്സ്. ശമ്പളം 9000-18, 000രൂപ.

\"\"

അക്കൗണ്ട്‌സ് ഓഫീസര്‍/ജൂനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍ – ബികോം, സിഎ ഇന്റര്‍/ഐ സി ഡബ്ലിയു എ ഇന്റര്‍/എം കോം ഫുള്‍ടൈം എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. ജൂനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷവും അക്കൗണ്ട് ഓഫീസര്‍ക്ക് കുറഞ്ഞത് മൂന്നുവര്‍ഷവും പ്രവര്‍ത്തിപരിചയം വേണം. പ്രായപരിധി 37 വയസ്സ്. അക്കൗണ്ട്‌സ് ഓഫീസര്‍ ശമ്പളം 12,000-29, 500രൂപ. ജൂനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍ ശമ്പളം 11,000-22,000രൂപ.

\"\"

അപേക്ഷയോടൊപ്പം സി വി, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഈമെയില്‍ ആയി അയക്കണം. അപേക്ഷ എച്ച് എല്‍ എല്‍ വെബ്‌സൈറ്റില്‍ നല്‍കിയിരിട്ടുണ്ട്. ഇമെയില്‍ വിലാസം http://recruiter@lifecarehll.com
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 21. കൂടുതല്‍ വിവരങ്ങള്‍ക്ക് http://lifecarehll.com സന്ദര്‍ശിക്കുക.

\"\"

Follow us on

Related News