SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
ഗോരഖ്പൂര്‍: നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ കള്‍ച്ചറല്‍ ക്വാട്ടയില്‍ ഒഴിവുകള്‍. തബല പ്ലെയര്‍, ലൈറ്റ് മ്യൂസിക് സിംഗര്‍ എന്നീ വിഭാഗങ്ങളില്‍ ഓരോ ഒഴിവുകള്‍ വീതമാണ് ഉള്ളത്. സിംഗര്‍ തസ്തിക യില്‍ വനിതകള്‍ക്ക് മാത്രമാണ് അവസരം.
പന്ത്രണ്ടാം ക്ലാസ്/ഐടിഐ, ബന്ധപ്പെട്ട കലാമേഖലയില്‍ ഗവണ്‍മെന്റ് അംഗീകൃത ഡിഗ്രി/ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് വിജയം എന്നിവയാണ് അടിസ്ഥാനമാക്കുന്ന വിദ്യാഭ്യാസ യോഗ്യതകള്‍. പ്രായം ജനുവരി ഒന്നിന് 18-30 വയസ്സ്. സംവരണ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 9. കൂടുതല്‍ വിവരങ്ങള്‍ക്ക് http://ner.indianrailways.gov.in സന്ദര്‍ശിക്കുക.