പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

റബര്‍ ബോര്‍ഡില്‍ പ്രോഗ്രാമര്‍: ഡിസംബര്‍ 28ന് അഭിമുഖം

Dec 15, 2022 at 8:28 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

കോട്ടയം: റബ്ബര്‍ ബോര്‍ഡില്‍ പ്രോഗ്രാമര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അവസരം. രണ്ട് ഒഴിവുകള്‍ ഉണ്ട്. പിഎച്ച്പി പ്രോഗ്രാമര്‍, ജാവ പ്രോഗ്രാമര്‍ എന്ന വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്. ആറുമാസത്തേക്കുള്ള കരാര്‍ നിയമനമാണ്. ഒരു വര്‍ഷം വരെ നീട്ടി കിട്ടാന്‍ സാധ്യതയുണ്ട്. അഭിമുഖം വഴിയായിരിക്കും തെരഞ്ഞെടുപ്പ്.

\"\"

ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി) അല്ലെങ്കില്‍ എംസിഎ, ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി 28 വയസ്സ്. ശമ്പളം 25,000 രൂപ. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 28ന് രാവിലെ 10 മണിക്ക് മുന്‍പായി കോട്ടയം റബര്‍ ബോര്‍ഡിന്റെ ഹെഡ് ഓഫീസില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://rubberboard.org.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News