SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
എറണാകുളം: ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സിവില്‍ എന്‍ജിനീയര്‍, ജൂനിയര്‍ ഓപ്പറേറ്റര്‍ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്. രണ്ടു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനം ആയിരിക്കും.
സിവില്‍ എഞ്ചിനീയര്‍ (1)- സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. ശമ്പളം 35,000രൂപ.
ജൂനിയര്‍ ഓപ്പറേറ്റര്‍ പ്രോസസ് (1)- കെമിക്കല്‍/പെട്രോള്‍ കെമിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ, ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. ശമ്പളം 25, 000രൂപ.
പ്രായപരിധി 30 വയസ്സ്. സിവില്‍ എഞ്ചിനീയര്‍ തസ്തികയിലേക്ക് ഡിസംബര്‍ 26 നും ജൂനിയര്‍ ഓപ്പറേറ്റര്‍ ഡിസംബര്‍ 27 നും ആണ് തിരഞ്ഞെടുപ്പ്. അഭിമുഖം/എഴുത്തു പരീക്ഷ എന്നിവയിലൂടെ ആയിരിക്കും തിരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://hoclindia.com സന്ദര്‍ശിക്കുക.