SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: ബിജാപൂര്‍ സൈനിക് സ്‌കൂളിലെ വിവിധ തസ്തികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ബാന്‍ഡ് മാസ്റ്റര്‍, കൗണ്‍സിലര്‍, അക്കൗണ്ടന്റ് എന്നീ വിഭാഗങ്ങളിലായി മൂന്ന് ഒഴിവുകളാണ് ഉള്ളത്.
ബാന്‍ഡ് മാസ്റ്റര്‍- പച്ച്മടിയിലെ ആര്‍മി ട്രെയിനിങ് കോളജില്‍ നിന്നുള്ള പൊട്ടന്‍ഷ്യല്‍ ബാന്‍ഡ് മാസ്റ്റര്‍ /ബാന്‍ഡ് മേജര്‍/ ഡ്രം മേജര്‍ കോഴ്‌സ് എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 18-50 വയസ്സ്.
കൗണ്‍സിലര്‍-സൈക്കോളജി ബിരുദം/ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ചൈല്‍ഡ് ഡെവലപ്‌മെന്റില്‍ ബിരുദാനന്തര ബിരുദം /കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് ഡിപ്ലോമ. പ്രായപരിധി 21- 35 വയസ്സ്.
അക്കൗണ്ടന്റ്- ബികോം. പ്രായപരിധി 18-50വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 24. കൂടുതല്‍ വിവരങ്ങള്‍ക്ക് http://sssbj.in സന്ദര്‍ശിക്കുക.