SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
വിശാഖപട്ടണം: നാവിക സേനയുടെ നേവല്‍ ഡോക്ക് യാര്‍ഡില്‍ ട്രേഡ് അപ്രന്റീസ്സുകള്‍ക്ക് അവസരം. 275പേര്‍ക്ക് ട്രെയിനിങ്ങിനുള്ള അവസരം ഉണ്ട്. 50% മാര്‍ക്ക് കൂടിയുള്ള പത്താം ക്ലാസ് വിജയം, 65 ശതമാനം മാര്‍ക്കോടുകൂടിയുള്ള ഐടിഐ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് (ബന്ധപ്പെട്ട ട്രേഡില്‍) എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. 137സെന്റീമീറ്റര്‍ ഉയരം, 25.4 കിലോഗ്രാം ഭാരം എന്നിവയാണ് ശാരീരിക യോഗ്യതകള്‍. പ്രായപരിധി- 2009 മെയ് രണ്ടിനോ അതിനു മുന്‍പോ ജനിച്ചവരാകണം.
യോഗ്യതപരീക്ഷയ്ക്ക് ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ആദ്യ തെരഞ്ഞെടുപ്പ്. തുടര്‍ന്ന് അഭിമുഖം, വൈദ്യ പരിശോധന എന്നിവ ഉണ്ടായിരിക്കും. പരിശീലന കാലയളവില്‍ അപ്രന്റീസ് ആക്ട് പ്രകാരമുള്ള സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 ജനുവരി 2. ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 9. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് http://indiannavy.nic.in/content/civilian സന്ദര്‍ശിക്കുക.