SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തൃശൂർ: കേരള കാർഷിക സർവകലാശാല
2022-23 വർഷത്തെ റെഗുലർ പി.ജി,
പിഎച്ച്.ഡി കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 6. വിവിധ കോഴ്സുകളിലായി
ആകെ 300 സീറ്റുകളാണുള്ളത്. പിഎച്ച്ഡി പ്രോഗ്രാമിൽ വിവിധ ഡിസിപ്ലിനറികളിലായി 131 സീറ്റുകളാണുള്ളത്. അപേക്ഷഫീസ്
മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്ക് 1000 രൂപ. പട്ടികജാതി/വർഗ വിദ്യാർഥികൾക്ക് 500 രൂപ മതി. പിഎച്ച്.ഡി പ്രോഗ്രാമുകൾക്ക് 1500 രൂപ. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 750 രൂപ. വിശദവിവരങ്ങൾ http://admissions.kau.in ൽ ലഭ്യമാണ്. കോഴ്സ് വിവരങ്ങൾ താഴെ
പിജി കോഴ്സുകൾ
എം.എസ്.സി -അഗ്രികൾചർ, ഹോർട്ടി കൾചർ,കമ്യൂണിറ്റി സയൻസ്, അഗ്രികൾചറൽ സ്റ്റാറ്റിസ്റ്റിക്സ്, കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ഫോറസ്ട്രി, എം.ടെക്-അഗ്രികൾചറൽ എൻജിനീയറിങ്,
പിഎച്ച്ഡി കോഴ്സുകൾ
അഗ്രികൾചർ, ഹോർട്ടി കൾചർ,
കമ്യൂണിറ്റി സയൻസ്, ഫോറസ്ട്രി,
അഗ്രികൾചറൽ എൻജിനീയറിങ്.
കോഴ്സ് ഫീസ്
അഡ്മിഷൻ ഫീസ്, കോഷൻ ഡിപ്പോസിറ്റ്, ട്യൂഷൻ ഫീസ്, സെമസ്റ്റർ പരീക്ഷഫീസ്, സ്പെഷൽ ഫീസ്എന്നിവ ഉൾപ്പെടെ എം.എസ്.സി/എം.ടെക് പ്രോഗ്രാമുകൾക്ക് ആകെ 16,915 രൂപയാണ് ഫീസ്. പിഎച്ച്.ഡി
പ്രോഗ്രാമുകൾക്ക് മൊത്തം 17,805 രൂപ അടക്കണം.