പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

കരസേനയില്‍ 90ഒഴിവ്: പ്ലസ് ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം

Dec 5, 2022 at 5:44 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ന്യൂഡല്‍ഹി: കരസേനയുടെ ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീമിലേക്ക് അപേക്ഷിക്കാന്‍ അവസരം. 90 ഒഴിവുകള്‍ ഉണ്ട്. 2023 ജൂലൈയില്‍ ആരംഭിക്കുന്ന 49-ാമത് ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം.

\"\"

പ്ലസ് ടു വിജയമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഫിസിക്‌സ്,കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ 60% മാര്‍ക്ക് ലഭിച്ചവരാകണം. 2002ലെ ജെഇഇ മെയിന്‍ പരീക്ഷ എഴുതിയിരിക്കണം.ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഫെബ്രുവരി/ മാര്‍ച്ചില്‍ ആരംഭിക്കുന്ന എസ്എസ്ബി ഇന്റര്‍വ്യൂവിന് ക്ഷണിക്കും. രണ്ട് ഘട്ടങ്ങളിലായി അഞ്ച് ദിവസമായിട്ടായിരിക്കും ഇന്റര്‍വ്യൂ. ഇതില്‍ യോഗ്യത നേടുന്നവര്‍ക്ക് വൈദ്യ പരിശോധന ഉണ്ടായിരിക്കും.

\"\"

അഞ്ചുവര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍ജിനീയറിങ് ബിരുദവും ലെഫ്റ്റനന്റ് റാങ്കില്‍ നിയമനവും ലഭിക്കും. പ്രായപരിധി 16 1/2-19 1/2 വയസ്സ്. (2004 ജനുവരി രണ്ടിനും 2007 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരാകണം). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് http://joinindianarmy.nic.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News