SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് പ്രൈമറി സ്കൂളുകളിൽ പ്രധാന അധ്യാപകരാകാൻ ഇനി അധ്യാപകർക്ക് വകുപ്പുതല പരീക്ഷയില്ല. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഈ ഉത്തരവ് ആയിരക്കണക്കിന് അധ്യാപകർക്കാണ് ആശ്വാസമേകുന്നത്. 50 കഴിഞ്ഞവർക്കും പരീക്ഷ വിജയിക്കണമെന്ന വ്യവസ്ഥയിൽ സർക്കാർ ഇളവ് നൽകിയതോടെ 50 കഴിഞ്ഞ അധ്യാപകർക്ക് ഇനി വകുപ്പുതല പരീക്ഷയെ പേടിക്കേണ്ട.
വകുപ്പുതല പരീക്ഷ പാസാകാത്ത 50
വയസ്സു കഴിഞ്ഞ അധ്യാപകർക്ക്
പ്രധാന അധ്യാപകരായി സ്ഥാനക്കയറ്റം
നൽകുന്നതിന് കെഇആറിൽ നേരത്തേ
വ്യവസ്ഥയുണ്ട്. നേരത്തെ ഈ ഇളവുണ്ടായിരുന്നെങ്കിലും
വിദ്യാഭ്യാസ അവകാശനിയമം
നടപ്പാക്കിയപ്പോൾ ഇത് റദ്ദാക്കപ്പെട്ടിരുന്നു. ഈ ഇളവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുകൂല വിധി പറഞ്ഞതോടെയാണ് സർക്കാർ ഇപ്പോൾ പുതിയ ഉത്തരവ് ഇറക്കിയത്.