editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഈ വർഷം കൂടുതൽ സ്കൂളുകൾ ആധുനികവൽക്കരിക്കും: വി.ശിവൻകുട്ടി10,12 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്കണ്ണൂർ സർവകലാശാല വാർത്തകൾ: എം.എസ്.സി പ്രവേശനം, അസൈൻമെന്റ് തീയതി നീട്ടി, ഹാൾടിക്കറ്റ്നോൺ ലീനിയർ എഡിറ്റിങ്, വീഡിയോഗ്രഫി, ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിങ്: സി-ഡിറ്റിൽ വിവിധ കോഴ്സുകൾമീഡിയ അക്കാദമിയിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ ജൂൺ 17വരെപത്താം ക്ലാസുകാർക്ക് പ്രിന്റിങ് ടെക്നോളജി കോഴ്സുകൾആരോഗ്യ സർവകലാശാല വാർത്തകൾ: ബി.ഡി.എസ് പരീക്ഷാ രജിസ്ട്രേഷൻ, ബി.എസ്.സി എംഎൽടി പരീക്ഷ, ബിഫാം ടൈം ടേബിൾ, ബി.എസ്.സി ഡയാലിസിസ് ടൈം ടേബിൾകാലിക്കറ്റിൽ പിഎച്ച്ഡി ഒഴിവ്,ലക്ചറര്‍-പ്രൊജക്ട് അസിസ്റ്റന്റ് നിയമനം, പരീക്ഷ, പരീക്ഷാഫലംകാലിക്കറ്റ് സർവകലാശാല പരീക്ഷാ കലണ്ടര്‍ പുറത്തിറക്കി:
14555 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം
എംജി സർവകലാശാല ജൂണിൽ നടത്തുന്ന പ്രാക്ടിക്കൽ പരീക്ഷകൾ

ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കൂടുതൽ പഠനാവസരം; “സൈറ്റക്” ആരംഭിച്ചു

Published on : November 30 - 2022 | 2:43 pm

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് കൂടുതൽ ശാസ്ത്രപഠനാവസരമൊരുക്കി തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ സൈറ്റക്ന് (സയന്റിഫിക്ക് ടെമ്പരമെന്റ് ആൻഡ് അവയർനെസ്സ് ക്രിയേഷൻ)തുടക്കമായി. മന്ത്രി ഡോ.ആർ.ബിന്ദു “സൈറ്റക്” ഉദ്‌ഘാടനം ചെയ്തു. ഡോ. ജഗദീശ് ചന്ദ്രബോസ് ദിനമായ നവംബർ 30മുതൽ ദേശീയശാസ്ത്ര ദിനമായ ഫെബ്രുവരി 28വരെ മൂന്നുമാസം നീളുന്ന പരിപാടിയാണ് ഒരുക്കിയിരിക്കുന്നത്.
ശാസ്ത്രീയവിദ്യാഭ്യാസ മാതൃകകൾ സൃഷ്ടിച്ചും വിദ്യാർത്ഥികളിൽ ശാസ്ത്രാഭിമുഖ്യം പ്രോത്സാഹിപ്പിച്ചും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പിന്നിട്ട അറുപതു വർഷങ്ങൾക്കുള്ള ആദരം കൂടിയായാണ് ‘സൈറ്റക്’.
വിവിധ ഭൗതികശാസ്ത്രശാഖകളിൽ മാത്രമായുള്ള ഗ്യാലറികളിൽത്തന്നെ മുന്നൂറിലേറെ പ്രദർശനവസ്‌തുക്കളാണ് സജ്ജീകരിച്ചിരിക്കുന്നത്.

പോപ്പുലർ സയൻസ്, ഗണിതശാസ്ത്രം, സൗരോർജ്ജം തുടങ്ങിയ ഗ്യാലറികൾ വേറെയുമുണ്ട്. പ്രിയദർശിനി പ്ലാനറ്റേറിയം, സയൻസ് പാർക്ക്, ത്രീ-ഡി തിയേറ്റർ തുടങ്ങിയവയും അത്യാകർഷകങ്ങളാണ്. കമ്പ്യൂട്ടർ സയൻസ്, ഇലൿട്രോണിക്സ്, ഓട്ടോമൊബൈൽ, ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ഗ്യാലറികളുടെ നവീകരണപ്രവൃത്തികൾ തുടങ്ങിയവ പൂർത്തിയായി വരുന്നു.
ഈ സാധ്യതകളിലേയ്ക്ക് വിദ്യാർത്ഥിലോകത്തിന്റെ വിപുലമായ ശ്രദ്ധ കൊണ്ടുവരാനാണ് സൈറ്റക് തയ്യാറാക്കിയിരിക്കുന്നത്.

ഓരോ ദിവസവും ഓരോ സ്‌കൂളുകളിൽ നിന്നായി അറുപതിൽ കുറയാത്ത കുട്ടികളുടെ സംഘം പഠനസന്ദർശനത്തിന് എത്തുന്ന രീതിയിലാണ് ‘സൈറ്റക്’ സംവിധാനം.
വിദ്യാർത്ഥികൾക്ക് ഗ്യാലറികളും പ്രദർശനങ്ങളും വിശദമായി കാണാനും സംശയനിവൃത്തി വരുത്താനും അവസരമൊരിക്കിയിട്ടുണ്ട്. തുടർന്ന്, ഒരു മണിക്കൂർ നീണ്ട ശാസ്ത്രാവബോധ ക്ലാസ്സും വിദഗ്ധരുടെ നേതൃത്വത്തിൽ നടക്കും. അന്ധവിശ്വാസം, അശാസ്ത്രീയ ചിന്താരീതികൾ എന്നിവക്കെതിരെ അവബോധം നൽകുന്ന വിധത്തിലാണ് വിവിധ ശാസ്ത്രവിഷയങ്ങളിൽ ക്ളാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
സ്‌കൂൾ വിദ്യാർത്ഥികൾക്ക് ശാസ്ത്രപഠനത്തിന് പ്രോത്സാഹനമാകുന്നതിനൊപ്പം ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിൽ എത്തിക്കാനും ഇതിലൂടെ കഴിയുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

0 Comments

Related News