പ്രധാന വാർത്തകൾ
സിവിൽ സർവീസ് ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്: നാലാം റാങ്കുമായി മലയാളിരാജ്യത്തെ വിവിധ വകുപ്പുകളിൽ നിയമനം: വിശദവിവരങ്ങൾ അറിയാംJEE MAIN -2024: അപേക്ഷ ഏപ്രിൽ 27മുതൽഅധ്യാപക സ്ഥലംമാറ്റ പട്ടിക റദ്ദാക്കിയ വിധി: അപ്പീലിനായുള്ള തീരുമാനം ഉടൻറെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ നിയമനംവിവിധ വകുപ്പുകളിലെ 41 ത​സ്തി​ക​ക​ളിൽ നിയമനം: വിജ്ഞാപനം ഉടൻസൗദി അറേബ്യയിൽ ഒഡെപെക് വഴി വെയർഹൗസ് അസോഷ്യേറ്റ് നിയമനം:അഭിമുഖം നാളെവിമാനത്താവളങ്ങളിൽ വിവിധ ഒഴിവുകൾ: നിയമനം വാക്ക് ഇൻ ഇന്റർവ്യൂ വഴിഎഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ്ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശനം: അപേക്ഷ ഏപ്രില്‍ 30വരെ

പരീക്ഷകൾ പുന:ക്രമീകരിച്ചു, ഹാൾ ടിക്കറ്റ്, തീയതി നീട്ടി: കണ്ണൂർ സർവകലാശാല വാർത്തകൾ

Nov 30, 2022 at 6:06 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

കണ്ണൂർ:ഡിസംബർ 5ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി.ജി.ഡി.സി.പി (റഗുലർ / സപ്പ്ളിമെന്ററി)- മെയ് 2022 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്‌ .2018 നും അതിനു മുൻപുമുള്ള അഡ്മിഷൻ സപ്ലിമെന്ററി വിദ്യാർത്ഥികൾ അതാത് പരീക്ഷ കേന്ദ്രങ്ങളിൽ നിന്ന് ഹാൾ ടിക്കറ്റ് കൈപ്പറ്റേണ്ടതാണ്.

\"\"

തീയതി നീട്ടി
നാലാം സെമസ്റ്റർ ബിരുദ പരീക്ഷാ ഫലങ്ങളുടെ (ഏപ്രിൽ 2022 ) പുനഃ പരിശോധനയ്ക്ക് അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ഡിസംബർ 5 വരെ ദീർഘിപ്പിച്ചിരിക്കുന്നു.

പരീക്ഷകൾ പുന:ക്രമീകരിച്ചു
ഡിസംബർ 7 മുതൽ ആരംഭിക്കാനിരുന്ന ,അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ( നവംബർ 2022 ) 12 .12 .2022 മുതൽ ആരംഭിക്കുന്ന രീതിയിൽ പുനഃ.ക്രമീകരിച്ചു.

\"\"

ഐക്യൂഎസി ഓറിയെന്റേഷൻ പ്രോഗ്രാം തുടങ്ങി
കണ്ണൂർ സർവകലാശാല ഇന്റേണൽ ക്വളിറ്റി അഷ്വറൻസ് സെൽ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ ഐ ക്യൂ എ സി ഡയറക്ടർമാർ, കോഓർഡിനേറ്റർമാർ എന്നിവർക്കായി സംഘടിപ്പിച്ച ഓറിയെന്റേഷൻ പ്രോഗ്രാം കേരളാ സർവകലാശാലയുടെ ഐ ക്യൂ എ സി ഡയറക്ടർ പ്രൊഫ. ഗബ്രിയേൽ സൈമൺ തട്ടിൽ ഉദ്ഘാടനം ചെയ്തു. രാവിലെ 10.30 ന് സർവകലാശാലയുടെ താവക്കര ക്യാമ്പസ്സിൽ വച്ച് നടന്ന ചടങ്ങിൽ സർവകലാശാലാ പ്രൊ വൈസ് ചാൻസലർ ഡോ. സാബു എ സ്വാഗതം പറഞ്ഞു. വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ. ജോബി കെ ജോസ്, സിന്റിക്കേറ്റംഗം ഡോ. രാഖി രാഘവൻ എന്നിവർ സംസാരിച്ചു.

Follow us on

Related News