SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം:സംസ്ഥാന സഹകരണ യൂണിയൻ സെപ്തംബർ മാസം നടത്തിയ എച്ച്.ഡി.സി ആൻഡ് ബി.എം. പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2021 സ്കീമിൽ 1749 പേരും (വിജയ ശതമാനം 94.54), 2014 സ്കീമിൽ 80 വിദ്യാർഥികളും (വിജയ ശതമാനം 56.34) വിജയിച്ചു. വെബ്സൈറ്റിൽ പരീക്ഷാ ഫലം http://scu.kerala.gov.in ൽ ലഭ്യമാണ്.
2021 സ്കീമിൽ (റഗുലർ) പാല സഹകരണ പരിശീലന കോളേജിലെ അപർണ്ണ എം.നായർ ഒന്നാം സ്ഥാനവും, കാഞ്ഞങ്ങാട് സഹകരണ പരിശീലന കോളേജിലെ ശ്രുതി കെ., പാല സഹകരണ പരിശീലന കോളേജിലെ അർച്ചന തോമസ് എന്നിവർ രണ്ടാം സ്ഥാനവും പങ്കിട്ടു. ആറന്മുള സഹകരണ പരിശീലന കോളേജിലെ മെറിൻ ഫിലിപ്പ് മൂന്നാം സ്ഥാനത്തിന് അർഹയായി. പരീക്ഷാ ഫലത്തിന്റെ പുനർ മൂല്യ നിർണ്ണയത്തിനുള്ള അപേക്ഷ ഡിസംബർ 24 വരെ അതാത് സഹകരണ പരിശീലന കോളേജുകളിൽ സ്വീകരിക്കും.