SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
എറണാകുളം: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ (KMRL) അപ്രന്റീസ് ആകാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. ഗ്രാജുവേറ്റ് അപ്രന്റീസുകള്‍ക്കാണ് അവസരം. ഡിസംബര്‍ ആറിന് നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം.
അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്നും 50 ശതമാനത്തിലധികം മാര്‍ക്കോടു കൂടി ബിഎ/ ബികോം/ ബിബിഎ/ ബിബിഎം ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. 9,000 രൂപയാണ് സ്‌റ്റൈപ്പന്‍ഡ്. കലൂരില്‍ ഉള്ള കൊച്ചി മെട്രോ റെയില്‍ ഓഫീസില്‍ ആയിരിക്കും അഭിമുഖം. വിശദവിവരങ്ങള്‍ക്ക് https://kochimetro.org/career സന്ദര്‍ശിക്കുക.