പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരംഎൻജിനീയറിങ് പ്രവേശന പരീക്ഷ സിലബസ് മാറ്റം: നടപടി വൈകുന്നുസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സമ്മർ ക്യാമ്പ് മെയ് 6മുതൽഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻ

പരീക്ഷാഫലങ്ങൾ, സപ്ലിമെന്ററി പരീക്ഷ, പ്രാക്ടിക്കല്‍ ക്ലാസ്: Calicut University News

Nov 25, 2022 at 6:39 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തേഞ്ഞിപ്പലം: നാലാം വര്‍ഷ ബി.എഫ്.എ. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 6 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
എസ്.ഡി.ഇ. മൂന്ന്, നാല് സെമസ്റ്റര്‍ / അവസാന വര്‍ഷ പി.ജി. സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 31-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 2023 ജനുവരി 3-നകം പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

\"\"

പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ ബി.വോക്. അഗ്രിക്കള്‍ച്ചര്‍ ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.എ. ഹിന്ദി ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കല്‍ ക്ലാസ്
എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എസ് സി. പ്രിന്റിംഗ് ടെക്‌നോളജി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 28-ന് തുടങ്ങും.

\"\"

പാര്‍ട്ട് ടൈം അദ്ധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കല്ലായിയില്‍ പ്രവര്‍ത്തിക്കുന്ന ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, പെര്‍ഫോമിംഗ് ആര്‍ട്ട്, മ്യൂസിക് എന്നിവയില്‍ പാര്‍ട്ട് ടൈം വ്യവസ്ഥയില്‍ അദ്ധ്യാപകരെയും അറബിക്കിന് ഗസ്റ്റ് ലക്ചറെയും നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഡിസംബര്‍ 1-ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0495 2992701

പ്രൊഫഷണല്‍ അസിസ്റ്റന്റ് അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രൊഫഷണല്‍ അസിസ്റ്റന്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ഡിസംബര്‍ 5, 6 തീയതികളില്‍ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായി കണ്ടെത്തിയവരുടെ താല്‍ക്കാലിക പട്ടികയും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

\"\"

ഹിന്ദി ഭാഷയും സാഹിത്യവും – റിഫ്രഷര്‍ കോഴ്‌സ്
കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി ഹിന്ദി ഭാഷയും സാഹിത്യവും എന്ന വിഷയത്തില്‍ റിഫ്രഷര്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. 2023 ജനുവരി 4 മുതല്‍ 17 വരെ നടക്കുന്ന കോഴ്‌സിന് ഡിസംബര്‍ 31 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (http://ugchrdc.uoc.ac.in). ഫോണ്‍ 0494 2407350, 7351.

\"\"

സര്‍വകലാശാലാ ഡി.എസ്.യു. ചുമതലയേറ്റു
കാലിക്കറ്റ് സര്‍വകലാശാലാ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റുഡന്റ്സ് യൂണിയന്‍ ചുമതലയേറ്റു. ഭാരവാഹികള്‍ക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡി.എസ്.യു. പ്രസിഡന്റ് ഡോ. ഷിബി സി., രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, വിദ്യാര്‍ഥി ക്ഷേമവിഭാഗം ഡീന്‍ സി.കെ. ജിഷ, യൂണിയന്‍ ചെയര്‍മാന്‍ സ്നേഹില്‍ എന്നിവര്‍ പ്രസംഗിച്ചു.

Follow us on

Related News