പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

അസിസ്റ്റൻറ് പ്രോഗ്രാം കോ-ഓർഡിനേറ്റർ; കരാർ നിയമനം

Nov 17, 2022 at 5:46 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ സെൻറർ ഫോർ ഓൺലൈൻ എജ്യുക്കേഷനിൽ (സി.ഒ.ഇ) അസിസ്റ്റൻറ് പ്രോഗ്രാം കോ-ഓർഡിനേറ്റർ തസ്തികയിൽ ഈഴവ/ബില്ലവ/തീയ്യ കാറ്റഗറിയിലെ ഒരൊഴിവിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 55 ശമാതനം മാർക്കോടെ എം.കോം. ബിരുദവും നെറ്റ്/പി.എച്ച്.ഡി യോഗ്യതയുമുള്ളവരെയാണ് പരിഗണിക്കുന്നത്. ഓൺലൈൻ ടീച്ചിംഗ്, കണ്ടൻറ് ക്രിയേഷൻ, ലേണിംഗ് മാനേജ്മെൻറ് സിസ്റ്റം, ഐ.സി.ടി അധിഷ്ടിത ടീച്ചിംഗ് ആൻറ് ലേണിംഗ് സിസ്റ്റം എന്നിവയിൽ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 2021 ജനുവരി ഒന്നിന് 45 വയസ് കവിയരുത്.

\"\"


പ്രതിമാസ സഞ്ചിത വേതനം 47000 രൂപ. തുടക്കത്തിൽ ഒരു വർഷമാണ് കരാർ കാലാവധി. പ്രവർത്തന മികവിൻറെ അടിസ്ഥാനത്തിൽ മൂന്നു വർഷം വരെ ദീർഘിപ്പിക്കാം. യോഗ്യരായവർ വിജ്ഞാപനത്തിനൊപ്പമുള്ള അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് coe@mgu.ac.in എന്ന ഇ മെയിൽ വിലാസത്തിലേക്ക് വിജ്ഞാപനത്തീയതി മുതൽ 15 ദിവസത്തിനുള്ളിൽ അപേക്ഷ അയയ്ക്കണം.

\"\"

ഇ-മെയിൽ സബ്ജക്ട്‌ ഹെഡിൽ Application for the Post of Assistant Programme Co-ordinator-COE (Category – (A) എന്ന് ചേർക്കണം.
അപേക്ഷയ്ക്കൊപ്പം പ്രായം, വിദ്യാഭ്യാസം, അധിക യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഉൾപ്പെടുത്തണം. അപേക്ഷകളുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷം യോഗ്യരായവരെ അഭിമുഖത്തിൽ പങ്കെടുപ്പിക്കും. 2021 ഫെബ്രുവരി 10ലെ വിജ്ഞാപന(1345/ADA7/2021/AdA7)പ്രകാരം അപേക്ഷ സമർപ്പിച്ചിരുന്നവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
വിജ്ഞാപനവും അനുബന്ധ അപേക്ഷാ ഫോറവും സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.

\"\"

Follow us on

Related News