SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: എംഫാം കോഴ്‌സ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട ഓൺലൈൻ അലോട്ട്‌മെന്റിനു ശേഷം ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ ഒഴിവുവന്ന 24 സീറ്റുകളിലേയ്ക്ക് മോപ്പ്-അപ്പ് കൗൺസിലിങ് നടത്തുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒഴിവുള്ള ആറ് സീറ്റുകളിലേക്കുള്ള മോപ്പ്-അപ്പ് കൗൺസിലിങ് (Mop-up Counseling) നവംബർ 21നു രാവിലെ 11ന് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലും, കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒഴിവുള്ള \’17\’ സീറ്റിലേക്കുള്ള മോപ്പ് അപ്പ് കൗൺസിലിങ് (Mop-up Counseling) നവംബർ 23നു രാവിലെ 11ന് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലും,
കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒഴിവുള്ള ഒരു സീറ്റുലേക്കുള്ള മോപ്പ്-അപ്പ് കൗൺസിലിംഗ് നവംബർ 25നു രാവിലെ 11 ന് കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലും നടക്കും. കേരള പ്രവേശനപരീക്ഷ കമ്മീഷണർ, തിരുവനന്തപുരം പ്രസിദ്ധീകരിച്ചിട്ടുള്ള എം.ഫാം പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നുമാണ് പ്രവേശനം നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസൽ രേഖകൾ, അസൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർഥികളെ മാത്രമാണ് പ്രസ്തുത ഒഴിവിലേക്ക് പരിഗണിക്കുന്നത്. EWS ക്വാട്ടയിൽ സംവരണം ചെയ്യപ്പെട്ട സീറ്റുകളിൽ ആ വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ.
മോപ്പ്-അപ്പ് കൗൺസിലിങിലൂടെ അല്ലോട്ട്‌മെന്റ്‌റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അന്നേ ദിവസം തന്നെ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടേണ്ടതാണ്. അല്ലാത്തപക്ഷം പ്രസ്തുത അല്ലോട്ട്‌മെന്റ്‌റ് റദ്ദാക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: http://dme.kerala.gov.in.