പ്രധാന വാർത്തകൾ
സ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾഅലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതലഎസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾ

സുൽഫത്ത് ഇനി പൊന്നാനിയുടെ സ്വന്തം ഡോക്ടർ: അധികൃതരോട് നന്ദിപറഞ്ഞ് മത്സ്യതൊഴിലാളി കുടുംബം

Nov 15, 2022 at 7:41 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

പൊന്നാനി: സർക്കാരിന്റെ പ്രത്യേക ഉത്തരവിലൂടെ എംബിബിഎസ് പഠനം പൂർത്തിയാക്കിയ സുൽഫത്ത് ഇനി പൊന്നാനിയുടെ സ്വന്തം ഡോക്ടർ. സർക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരമുള്ള ഫീസ് ഇളവോടെയാണ് മൽസ്യ തൊഴിലാളി കുടുംബത്തിൽ നിന്നുള്ള സുൽഫത്ത് ഡോക്ടർ എന്ന മോഹം യാഥാർഥ്യമാക്കിയത്. സുൽഫത്തിന്റെയും കുടുംബത്തിന്റെയും സ്വപ്നം യാഥാർഥ്യമായത് ഇങ്ങനെ; 2017ലെ എൻട്രൻസ് കടമ്പ കടന്ന സുൽഫത്തിന് എം.ബി.ബി.എസിന് ലഭിച്ചത് സ്വാശ്രയ കോളേജിലെ സർക്കാർ സീറ്റ്. അഞ്ച് വർഷത്തേക്ക് സർക്കാർ നിശ്ചയിക്കുന്ന ഫീസ് അടക്കണമെന്ന കാര്യം നിർധന കുടുംബത്തെ പ്രതിസന്ധിയിലാക്കി.

\"\"

മകളുടെ കഠിന പ്രയത്നവും, ആഗ്രഹവും പാതിവഴിയിൽ നിലച്ചു പോകുന്ന വേവലാതിയോടെ പിതാവ് ഏഴുകുടിക്കൽ ലത്തീഫ് സ്പീക്കർ പി.ശ്രീരാമകൃഷ്ണന് മുന്നിലെത്തി. ഒ.ബി.സി മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് ഫീസിളവില്ലെന്ന കടമ്പ മറികടക്കാൻ സ്പീക്കർ ഇടപെടൽ നടത്തി. മുഖ്യമന്ത്രിയുമായും ആരോഗ്യവകുപ്പ് , ഫിഷറീസ് വകുപ്പ് മന്ത്രി മാരുമായുള്ള സ്‌പീക്കറുടെ അടിയന്തിര യോഗത്തിന് ഒടുവിൽ തീരുമാനമായി.
മൽസ്യ തൊഴിലാളിയുടെ മക്കൾക്ക് സ്വാശ്രയ കോളേജിലെ സർക്കാർ ഫീസ് ഫിഷറീസ് വകുപ്പ് അടക്കാൻ കഴിയുമോ എന്ന് വകുപ്പ് സെക്രട്ടറിമാരോട് ആലോചിക്കാൻ മന്ത്രിമാർ നിർദേശിച്ചു.

\"\"


അങ്ങിനെ പട്ടിക ജാതി – വർഗ്ഗ കുട്ടികൾക്ക് അതാത് വകുപ്പുകൾ നൽകുന്ന പഠനാനുകൂല്യം മത്സ്യത്തൊഴിലാളി കുട്ടികൾക്ക് ഫിഷറീസ് വകുപ്പുവഴി ലഭ്യമാക്കാമെന്നു വിവിധ തലത്തിലെ ചർച്ചക്കൊടുവിൽ തീരുമാനമാകുകയും അത് പ്രകാരം രണ്ടു ദിവസം കൊണ്ട് സർക്കാർ ഉത്തരവിറക്കുകയും ചെയ്തു. സുൽഫത്തിന് അടക്കേണ്ട ഫീസ് ഫിഷറീസ് വകുപ്പിൽ നിന്ന് കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് അക്കൗണ്ടിലേക്ക്‌ എത്തിയതോടെ സുൽഫത്ത് എം.ബി.ബി.എസ് വിദ്യാർത്ഥിയായി മാറി. അഞ്ച് വർഷത്തെ പഠനം പൂർത്തീകരിച്ച സുൽഫത്ത് തീരദേശ മേഖലയിൽ നിന്നുള്ള ആദ്യ ഡോക്ടറായി മാറുകയാണ്. ആറ് മാസത്തെ ഹൗസ് സർജൻസി കൂടി കഴിയുന്നതോടെ സുൽഫത്തിൻ്റെ എം.ബി.ബി.എസ് പഠനം പൂർത്തിയാകും. ഇതിനു ശേഷം പിജി പ്രവേശനം നേടാനാണ് സുൽഫത്തിന്റെ ശ്രമം.

\"\"

Follow us on

Related News

കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെ

കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെ

തിരുവനന്തപുരം:കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വിദ്യാഭ്യാസ...