SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം:ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ഇന്ന് (നവംബർ 15) വൈകീട്ട് 5വരെയാണ് ഓൺലൈൻ വഴി അപേക്ഷ നൽകാൻ കഴിയുക. ബിഎ ഇംഗ്ലീഷ്, മലയാളം, ഹിന്ദി അറബിക് സംസ്കൃതം, എംഎ ഇംഗ്ലീഷ്, മലയാളം എന്നീ യുജിസിയുടെ അംഗീകാരം ലഭിച്ച 5 ബിരുദ കോഴ്സുകളിലേക്കും 2 ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പ്രവേശന യോഗ്യതയിൽ മിനിമം മാർക്ക് നിബന്ധനയില്ല.

എല്ലാ പ്രോഗ്രാമുകൾക്കൊപ്പവും നൈപുണ്യ കോഴ്സുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 50
വയസ്സിനുമുകളിലുള്ളവർക്ക് ടി.സി നിർബന്ധമല്ല. കൂടുതൽ വിവരങ്ങൾ http://sgou.ac.in ൽ ലഭ്യമാണ്. ഫോൺ: 9188909901, 9188909902.

0 Comments