പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ദുരന്തനിവാരണ അതോറിറ്റിയില്‍ അവസരം: നവംബര്‍ 30വരെ അപേക്ഷിക്കാം

Nov 15, 2022 at 8:09 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയില്‍ ഓപ്പറേറ്റര്‍,സൂപ്പര്‍വൈസര്‍ തസ്തികകളില്‍ ഒഴിവ്. അഞ്ചു ഒഴിവുകളാണുള്ളത്. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്.ഓപ്പറേറ്റര്‍ തസ്തികയില്‍ നാലു ഒഴിവുകള്‍ ഉണ്ട്.

\"\"

ബിരുദവും ഡിസിഎ/തത്തുല്യം, സര്‍ക്കാര്‍ മേഖലയില്‍ ക്ലാര്‍ക്ക് അറ്റന്‍ഡന്റ്/ഉയര്‍ന്ന തസ്തികളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നിവയാണ് യോഗ്യതകള്‍. ശമ്പളം 18,000 രൂപ. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകള്‍ സംസാരിക്കാനും എഴുതാനും അറിഞ്ഞിരിക്കണം. ഇംഗ്ലീഷ് , മലയാളം ടൈപ്പ് റൈറ്റിങും അറിയണം.

\"\"

സൂപ്പര്‍വൈസര്‍ തസ്തികയില്‍ ഒരു ഒഴിവാണ് ഉള്ളത്. ശമ്പളം 21,000. വിദ്യാഭ്യാസ യോഗ്യത ഓപ്പറേറ്റര്‍ തസ്തികയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് പോലെ. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. http://sdma.kerala.gov.in സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30. 0471-2364424 എന്ന നമ്പറില്‍ ബന്ധപ്പെടാം.

\"\"

Follow us on

Related News