SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: പി.എസ്.സിയുടെ ആദ്യഘട്ട ബിരുദതല പൊതുപ്രാഥമിക പരീക്ഷകൾ എഴുതാൻ കഴിയാതെ പോയവർക്ക് വീണ്ടും അവസരം. ഡിസംബർ 10നുള്ള അവസാനഘട്ട പരീക്ഷയ്ക്ക് ആണ് അവസരം നൽകുക. ഒക്ടോബർ 22, നവംബർ 19 എന്നീ തീയതികളിലാണ് ആദ്യഘട്ട പരീക്ഷകൾ. ഇത്തരത്തിൽ മൂന്നാംഘട്ട പരീക്ഷ എഴുതാൻ താല്പര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ രേഖകൾ സഹിതം അപേക്ഷിക്കണം.
അംഗീകൃത സർവകലാശാലകൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ എന്നിവയുടെ പരീക്ഷ ഉള്ളവർ, രോഗബാധിതർ പ്രസവസംബന്ധമായ അസുഖം ഉള്ളവർ, ഗർഭിണികളായവരിൽ യാത്ര ബുദ്ധിമുട്ടുള്ളവർ അല്ലെങ്കിൽ ഡോക്ടർ വിശ്രമം നിർദ്ദേശിച്ചിട്ടുള്ളവർ, അപകടത്തിൽ ചികിത്സയിൽ ഉള്ളവർ, പരീക്ഷാ ദിവസം വിവാഹം നടക്കുന്നവർ, ഏറ്റവും അടുത്ത ബന്ധുവിന്റെ മരണം ഉണ്ടായവർ തുടങ്ങിയവർക്കാണ് വീണ്ടും അവസരം ലഭിക്കുക.
മതിയായ കാരണങ്ങൾ സംബന്ധിച്ച രേഖകളും നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റും ചേർത്ത് അപേക്ഷിക്കണം. മറ്റു പരീക്ഷകൾ ഉള്ളവർ അഡ്മിഷൻ ടിക്കറ്റും ചികിത്സയിലുള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റും പരീക്ഷ കേന്ദ്രം ഉൾപ്പെടുന്ന പി എസ് സി യുടെ ജില്ലാ ഓഫീസിൽ നേരിട്ടോ ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേനയോ നേരിട്ട് അപേക്ഷിക്കണം. നവംബർ 30 വരെയാണ് അപേക്ഷിക്കാനുള്ള സമയം. കൂടുതൽ വിവരങ്ങൾക്ക് 0471-2546260,2546246 എന്ന നമ്പരുകളിൽ ബന്ധപ്പെടാം.